2008 ഒക്‌ടോബർ 4, ശനിയാഴ്‌ച

കഥ

അവള്‍
അവളും അവനും ഉരങ്ങാന്‍ കിടന്നു.
ഇടക്ക് അവന്‍ ഉണര്‍ന്ന് അവളെനോക്കി
വീണ്ടും അവന്‍ ഉറങ്ങി.
ഇടക്ക് അവള്‍ ഉണര്‍ന്ന് കരയാന്‍ തുട്ങ്ങി
“തെറ്റ് പറ്റി എന്നോട് ക്ഷമിക്കണം” എന്നു പറ്ഞ്ഞ്,
പിന്നെ അവള്‍ ചുറ്റും നോക്കി
അവന്‍ ഉറങ്ങുകയാണ് “ഹാവൂ”
എന്നു പറഞ്ഞ് വീണ്ടും കിടന്നു
അവന്‍ പിന്നീട് എപോഴോ ഉണര്‍ന്നു
അവള്‍ അവിടതന്നെ ഉണ്ടയിരുന്നു.

2008 സെപ്റ്റംബർ 14, ഞായറാഴ്‌ച

കൂട്ടുകാരന്‍









കൂട്ടുകാരന്‍

മഴനനഞ്ഞപ്പോള്‍ നീ
കുടയുമായ് വന്നു
വെയില്‍ ഏല്‍ക്കാതെ എന്നെ
നീ തണലോരം നടത്തി
തുവ്വാലയില്‍ പൊതിഞ്ഞ
നിന്റെ ചോറ്റുപത്രം
എന്റെ വിശപ്പറിഞ്ഞു
എന്റെ തെറ്റിനു
എനിക്കുകിട്ടുന്ന ശിക്ഷ
നിന്റെ കണ്ണുകളെ നനച്ചു
എന്നിട്ടും ഞാന്‍ നിന്നെ വേദനിപ്പിച്ചു
അപ്പോഴും നീ അതുസഹിച്ചു
എന്നാല്‍ ഇപ്പോള്‍
എല്ലാവരും വന്നിട്ടും
എന്റെ ബ്ലോഗില്‍
നീ മത്രം വന്നില്ലാ.

2008 സെപ്റ്റംബർ 10, ബുധനാഴ്‌ച

കവിത

ജീവിതം
ജീവിതം തുറന്നുവെക്കരുത്.
കാരണം,മറ്റുള്ളവര്‍ ചവര്‍അതിലിടും.
നമ്മുടേത് അന്യരുടെ വളപ്പില്‍
ചവറിടുന്ന സംസ്കാരം
വേദനകള്‍ സഹിക്കണം
അത് നിങ്ങളുടെത് മാത്രമാണ്
ഒരിക്കലും ആരും എടുക്കാത്ത
നിങ്ങളുടെ സ്വകാര്യ സ്വത്ത്
സംശയിക്കപ്പെടരുത്
പിന്നെ നിങ്ങളുടെ നിലവിളി
ആരും കേള്‍ക്കില്ല.