2023 ജനുവരി 19, വ്യാഴാഴ്‌ച
കോവഡിന് മുന്നിൽ തോറ്റ് താരു ഡോക്ടർ പരിശോധന നിർത്തിയോ ?
ചെറുതുരുത്തിയിലെ ഡോക്ടർ
പാമ്പ് പുരാണം ക്ലൈമാക്സ്
പാമ്പ് പുരാണം
ഞങ്ങളുടെ ജയേട്ടൻ
ഞങ്ങളുടെ ജയേട്ടൻ................................. .......ജയേട്ടനെ (കലാമണ്ഡലം ജയകുമാർ) കുറിച്ച് എഴുതാഞ്ഞത് , എഴുതിയാൽ തീരില്ല എന്നത് കൊണ്ടാണ്. മദ്യപിക്കാത്ത കലാകാരൻ എന്നെഴുതിയാൽ കണ്ടിട്ടുള്ള നിങ്ങൾ വിശ്വസിക്കില്ല. കാരണം അദ്ദേഹത്തെ അടുത്തുനിന്ന് കണ്ട് പരിചയപ്പെടുംവരെ ഞാനും വിശ്വസിച്ചില്ല.
(ഇത് എൻ്റെ അനുഭവമാണ് .മറിച്ചുള്ള തൊന്നും എൻ്റെ വിഷയമല്ല)
ജയേട്ടനെ ഓർക്കുമ്പോൾ ആദ്യം ഓർമ്മ വരിക. ഞാൻ ആദ്യമായി ബോർഡെഴുതിയതാണ് '. ജയേട്ടൻ്റെ നടന കലോദയം എന്ന കഥകളി ഗ്രൂപ്പിൻ്റബോർഡാണ് എഴുതിയത് .അങ്ങിനെയല്ല പറയേണ്ടത് അദ്ദേഹം എന്നെ കൊണ്ട് എഴുതിക്കുകയായിരുന്നു.
സുഹൃത്ത് ഷാജഹാണ് അദ്ദേഹത്തെ എനിക്ക് പരിചയപ്പെടുത്തി തരുന്നത് .
ചുകന്ന കലങ്ങിയകണ്ണ് , ചുരുണ്ടുചീകാത്തമുടി, അലസമായി ഷാജഹാൻ്റെ പീടിക മുറിയുടെ തട്ടിൻപുറത്ത് ഇരിക്കുമ്പോഴാണ് ഞങ്ങൾ കടന്ന് ചെല്ലുന്നത് .അദ്ദേഹത്തിൻ്റെ ഭാവങ്ങളും ചലനങ്ങളും എന്നെ ആശങ്കപ്പെടുത്തി . ഞാൻ പതുക്കെ ഷാജഹാൻ്റെ ചെവിയിൽ പറഞ്ഞു. "നമുക്ക് പോകാം മൂപ്പര് ഫുൾ ഫിറ്റാണ്" . അവൻ എൻ്റെ കാലിൽ അമർത്തി ചവിട്ടി എന്നിട്ട് മെല്ലപറഞ്ഞു. " മുണ്ടല്ലടാ പൊട്ടാ അദ്ദേഹം മദ്യപിക്കില്ല" ഞാനാകെ അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കി.
അവൻ പറഞ്ഞു.
"ബോർഡെഴുതാൻ ഒരാള് വേണന്ന് പറഞ്ഞില്ലേ ഇവനെഴുതും "
ആ ബോർഡെഴുത്ത് ഒരു മഹാ മനുഷ്യനിലേക്ക് എന്നെ അടുപ്പിച്ചു.
എത്ര ദിനരാത്രങ്ങൾ
എത്ര യാത്രകൾ, ജയേട്ടനോടൊപ്പം കഴിഞ്ഞ കാലങ്ങൾ മറക്കുവാൻ കഴിയാത്തതാണ്.
അദ്ദേഹത്തിൻ്റെ വീട്ടിൽ രണ്ടാഴ്ച്ചക്കാലം താമസിച്ചത് മറക്കാനാകില്ല .
അദ്ദേഹത്തിൻ്റെ അമ്മ വെച്ചുവിളമ്പിയ ആഹാരങ്ങൾ , അതിലെ ഇഡലിയുടെയും ചഢ് നിയുടേയും സ്വാദ് ഇന്നും നാവിൽ വെള്ളമൂറിക്കിടക്കുന്നു.
ഗോവ യാത്രയിലെ അനുഭവങ്ങൾ വല്ലാത്തതാണ് .കൂടെയുള്ള മദ്യപിക്കുന്ന ആളുകളെ മദ്യപുഴ ഒഴുക്കുന്ന നാട്ടിൽ അത് രുചിപ്പിക്കാതെ ഗോവ വിടുംവരേക്കും പിടിച്ചു നിരത്തിയത് 'കാലഗോട്ട് ബീച്ച് 'അനുഭവങ്ങൾ എല്ലാമെനിക്ക് പറയാനുണ്ട്
കൊല്ലത്തെ
പാപനാശം കടപ്പുറത്തെ കഥകളി തിയ്യറ്ററിനെ കുറിച്ചും എല്ലാം ഒരു പാട് എഴുതാനുണ്ട് '.
എന്നെ എറെ സ്വാധീനിച്ച ഒരു പച്ച മനുഷ്യനാണ് ഞങ്ങളുടെ ജയേട്ടൻ.
ഇന്ന് അദ്ദേഹത്തിൻ്റെ ഓർമ്മദിവസമാണ്. ഓർമ്മിക്കുന്നവർക്കൊപ്പം ഞാനും ജയേട്ടനെ ഓർക്കുന്നു ..... :
ഷക്കീർ ചെറുതുരുത്തി
ഇനി ആ മതിലുകളിൽ പുല്ലുകൾ മുളയ്ക്കും
ഇനി ആ മതിലുകളിൽ പുല്ലുകൾ മുളയ്ക്കും...... .ഗോപാലേട്ടനെ ഞാൻ ചെറുപ്പത്തിലെ കണ്ടിട്ടുണ്ട് .പക്ഷെ, അടുത്തുകാണുന്നത് വീട് മാറിയ ശേഷമാണ്. ഞാൻ വീട്ടിലേക്ക് പോകുന്ന വഴിയിലാണ് അദ്ദേഹത്തിൻ്റെ വീട്.
രാവിലെ നടക്കാനിറങ്ങുമ്പോൾ കാണുക അദ്ദേഹം തെട്ടടുത്ത മതിലുകളിൽ നിന്ന് പുല്ലുകൾ പറിച്ച് കളയുന്നതാകും.
ഒരു മതിൽ പനമനക്കാരുടെ താണ് .വളരെ ഭംഗിയിൽ പഴയ ചെങ്കല്ല്കൊണ്ട് കെട്ടിയതാണത്. അതിനകത്താണ് നാല് കെട്ടുള്ള മന.അടുത്ത മതിൽ കൊട്ടിലിങ്ങൽ കാരുടെതും, അത് സിമൻ്റ് തേച്ച് കരിങ്കൽ കൊണ്ട് കെട്ടിയതാണ്. ഇതിൽ ഒരു പുല്ല് മുളക്കാൻ അദ്ദേഹം സമ്മതിക്കില്ല.
"എന്തിനാണ് ഈ പുല്ലുകൾ പറിച്ച് കളയുന്നത് പലവട്ടം ഞാൻ ചോദിച്ചു. " "വല്ലവരുടെയും മതിലിൽനിന്ന് എന്തിനാണ് ഈ പുല്ല് പറിച്ച് വൃത്തിയാക്കുന്നത് "? 'അദ്ദേഹം ചിരിക്കുക മാത്രം ചെയ്തു.
ഇത്തരം നല്ല പ്രവർത്തികൾ കൊണ്ട് അദ്ദേഹത്തെ ഗാന്ധി എന്ന് ആളുകൾ വിളിച്ചു. ഞാൻ പലപ്പോഴും ചോദിച്ചിട്ടുണ്ട് . മഹാത്മാഗാന്ധിയെ കണ്ടിട്ടുണ്ടോ? , ശിഷ്യനാണോ എന്ന്. അപ്പോഴും അദ്ദേഹം ചിരിച്ചു.
ചെറുതുരുത്തിയിലെ കണക്ക് പിള്ളയാണ് മൂപ്പർ . മുമ്പുള്ള എല്ലാ കടകളിലെയും സ്ഥാപനങ്ങളിലേയും , യത്തീംഖാനയുടെയും എല്ലാം കണക്കുകൾ അദ്ദേഹമാണ് ശരിയാക്കിയിരുന്നത് .
BP മണിക്ക പ്രസിഡൻ്റും ഉമ്മർകുട്ടിക്ക പള്ളി സെക്രട്ടറിയുമായിരുന്ന കാലത് ചെറുതുരുത്തി പള്ളിയുടെ കണക്കും അദ്ദേഹമാണ് നോക്കിയിരുന്നത് . ഒരിക്കൽ ജനറൽ ബോഡിക്ക് കണക്കിൽ തർക്കം വന്നു. ഉടനെ സെക്രട്ടറി പറഞ്ഞു. " ഇത് ഗോപാലൻ നായർ നോക്കിയകണക്കാണ് ". തർക്കം അവിടെ തീർന്നു.
നല്ല ഒരു മനുഷ്യനാണ് അദ്ദേഹം . ചിരിച്ച് മാത്രം കാണുന്നപ്പെടുന്ന ഗോപാലെട്ടനെ ഇനി കാണാൻ കഴിയില്ല , അദ്ദേഹം പോയി ,നമ്മേവിട്ട്
ഷക്കീർ ചെറുതുരുത്തി
കഥ
'സുഗന്ധത്തിന്റെ മാലാഖ ' പൂള പൂക്കാനായി ശുക്ലമണം പരത്തി നിൽക്കുന്ന ചെറുതുരുത്തി പുതിയ കൊച്ചിൻ പാലത്തിന്റെ ഇങ്ങേഅറ്റത്ത് എത്തിയപ്പോൾനാളെ പെരുന്നാളാണ്
നാളെ പെരുന്നാളാണ്,
പള്ളിയുടെ വാതിൽക്കലെ ചവിട്ടുപടിയിൽ പുറത്തേക്കുനോക്കി അയാളിരുന്നു.
പെരുന്നാളിന്റെ തിരക്കാണ് റോഡിൽ.
വാഹനങ്ങൾക്ക് നീങ്ങാൻ കഴിയാത്ത അത്ര തിരക്ക്.
ഇറച്ചിക്കടയിൽ ആളുകൾ കൂടിനിൽ ക്കുന്നു. തോരാത്ത മഴയത്തും മുന്നിലെ തുണിക്കടയിൽ സ്ത്രീകളും കുട്ടികളും തിങ്ങി നിൽക്കുന്നു. പുറത്തെ ആൾക്കൂട്ടത്തെ കണ്ട് ഒറ്റപ്പെട്ട് അയാളിരുന്നു .
പള്ളിക്ക് മുന്നിലും തൊ ട്ടടുത്തുമായി പുതിയ കടകൾ തുറക്കുന്നതും . കടകളുടെ ഉദ്ഘാടത്തിന് തങ്ങൾ മാരും നേതാക്കളുമെല്ലാം വന്നുപോകുന്നത് അയാൾകണ്ടുകൊണ്ടിരുന്നു.
പള്ളിയിൽ കുട്ടികൾ വന്നു. മഗ്‌രിബ് നമസ്ക്കത്തിനു ശേഷം അവർ പുറത്തിറങ്ങി.
" ഇക്കാന്റ കടയിൽ ബ്രാൻഡ് ഐറ്റംസ് ആണ് "
അതിൽ ഒരാൾ പറഞ്ഞു.
"വില കൂടുതലാ "
വേറെയൊരു പയ്യൻ ഇടപെട്ടു.
"1500രൂപയിൽ കുറഞ്ഞു എന്ത് ഷർട്ട് "
മറ്റൊരുപയ്യൻ കൂടെകൂടി.
അവരുടെ ചർച്ച അവസാനിച്ചപ്പോൾ, അവർ പുതിയതായി തുറന്ന ബ്രോസ്റ്റഡ് കടയിലേക്ക് നടന്നു.
പിന്നെ യുവാക്കൾ പുറത്തുവന്നു.
നാളെ പോകേണ്ട യാത്ര കളെകുറിച്ചും മഴയെ കുറിച്ചും അവർ കുറച്ചുനേരം തോരാതെ പറഞ്ഞു.
പിന്നെ പ്രായമായവരും പള്ളിയിൽ ബാക്കിയുണ്ടായിരുന്നവരും പുറത്ത് വന്നു. അവർ പെരുന്നാളിന്റെ വിഭവങ്ങളെകുറിച്ച് പറഞ്ഞു
"എല്ലാണ്ടാവും വീട്ടിൽ പക്ഷെ ഞമ്മക് എന്ത് കാര്യം, എല്ലാം നിയന്ത്രണത്തിലാണ്."
പിരിഞ്ഞുപോകവേ ഒരു മധ്യവയസൻ
പിറുപിറുത്തു.
യു പിലെ കാൺപൂറിൽ നാളെത്തന്നെയാണ് പെരുന്നാൾ. അയാൾ നാട്ടിൽ നിന്നുവന്നിട്ട് കൊല്ലം ഒന്നുകഴിഞ്ഞു. കേരളത്തിലെ ഉത്സവകാലത്ത് കളിപ്പാട്ടങ്ങളുമായ് വില്പനക്ക് വന്നതാണ്. സീസൺ രണ്ടു കഴിഞ്ഞു. കാര്യമായ സമ്പാദ്യം ഉണ്ടായില്ല. കുടലിൽ അൾസർ വന്നു ഓപ്പറേഷൻ ചെയ്തതിൽപിന്നെ കനപ്പെട്ടപണിയൊന്നും എടുക്കാൻ കഴിയാതെയായി. ഇപ്പോൾ പള്ളികൾക്ക് മുന്നിലിരിക്കും. ആരെങ്കിലും എന്തെങ്കിലും നൽകും. നാട്ടുകാര് ഇങ്ങനെ ഒട്ടനവധി പേരെ ദിനവും കാണുന്നുണ്ട്.
ഈ പെരുന്നാളുകഴിഞ്ഞു നാട്ടിലേക്ക് ഒന്ന് പോകാൻ അയാൾ ആഗ്രഹിച്ചു.
നാളെ
പള്ളിയിൽ ആളുകൾ വരും. തക്ബീറുകൾ മുഴക്കും. നമസ്ക്കാരശേഷം അവർ പരസ്പരം ആശ്ലേഷിക്കും. പിന്നെ പിരിഞ്ഞു പോകും.
അയാൾ പിന്നെ ഇനിയും നടന്നു തേഞ്ഞുതീരാത്ത കാല്പാദങ്ങൾ മണ്ണിലുറപ്പിച്ചു നടന്നകലും.
ഷക്കീർ ചെറുതുരുത്തി
ഉസ്താദ് ജിന്നിനെ കണ്ട കഥ
ഉസ്താദ് ജിന്നിനെ കണ്ട കഥ
(ഒരു അനുഭവം )
സംഭവം ഇപ്പോഴല്ല 1998 ലാണ്. താഴത്തെ മദ്രസയിലെ ഉസ്താദാണ് അബൂബക്കർ.
ഉസ്താദും ഞാനും നല്ല ചങ്ങാതിമാർ ആണ്. അതറിയണമെങ്കിൽ വൈകീട്ട് ആ പഴയ മദ്രസ്സയിലേക്ക് ഒന്ന് വരണം.
ഒരു മേശക്കുമുകളിൽ ഉണ്ടാവും ഉസ്താദ്. അപ്പുറത്തെ ബെഞ്ചിനുമുകളിൽ ഞാനും.
" എടോ വഹ്ഹാബി... പുത്തൻ വാദി. നബിടെ ശരീരം മണ്ണുത്തിന്നോ..?"
അബൂബക്കർ ഉസ്താദ് ഒച്ചയിടും.
ഞാൻ പറയും
" ഞാൻ വഹ്ഹാബിയല്ല ജമാഅത്ത് ഇസ്‌ലാമിക്കാരനാണ്. മണ്ണ് തിന്നും എന്നത് ഞാൻ പറഞ്ഞില്ല "
വീണ്ടും ഉസ്താദ് ഇടപെടും
"അപ്പൊ പ്രബോധനത്തിൽ വന്നതോ..?
"ഉസ്താദേ.. അത് ഹദീസ്
ചർച്ചയാണ്. പ്രബോധനം മണ്ണ് തിന്നും എന്നുപറഞ്ഞില്ല."
ഞാൻ ഇടയ്ക്കുകയറും.
മിക്കവാറും ദിവസം ഞങ്ങൾ ഇങ്ങനെ തർക്കിക്കും.
അതുകഴിഞ്ഞു ചിരിച്ചിട്ട് ഉസ്താദ് പറയും
"നീ മാറില്ല..നിന്നോട് വെറുതെ തർക്കിച്ചു എൻ്റെ നേരംപോയി ". വാ ഇനിനമുക്ക് ചായക്ക് പോകാം."
ഇങ്ങനെ എല്ലാം തർക്കിച്ചു തല്ലുകൂടിയാലും അവസാനം ഞങ്ങൾ ചായകുടിക്കാൻ പോകും.നാട്ടുവർത്തമാനങ്ങൾ പറഞ്ഞിരിക്കും. ഈ തർക്കം ഒന്നും സൗഹൃദത്തിൽ വിള്ളൽ ഉണ്ടാക്കിയില്ല.
ഞാൻ അന്ന് താമസിച്ചിരുന്നത് പള്ളിയുടെ പുറകിലുള്ള ഉമ്മാന്റെ തറവാട്ടിലാണ്.
എന്നും മദ്രസ്സയുടെ പിറകിലെ ഗൈറ്റ് വഴിയാണ് ഞാൻ കടയിലേക്ക് പോകുന്നത് പള്ളിക്ക് സമീപത്താണ് എന്റെ കട. ചിലപ്പോൾ ഗേറ്റ് കമ്മറ്റിക്കാർ പൂട്ടും. ആളുകൾ റോഡിലെത്താൻ ഷോട്ട്കട്ടായി ഉപയോഗിക്കുന്നത് കാരണം.
അപ്പോൾ മദ്രസ്സക്ക് പുറകിലുള്ള മതിൽ ചാടി കടന്നാണ് ഞാൻ പോകുക. ആമതിൽ എൻ്റെ വീടിനെ പിറകിൽനിന്നും മറച്ചിരുന്നു. പഴയ മതിലാണ്. ആഴത്തിലുള്ള അഴുക്ക് ചാൽ വീടിനും മതിലിനുമിടയിൽ ഉണ്ട്.
ഒരുദിവസം രാത്രി ഭക്ഷണംകഴിച്ചു മതിൽ ചാടിയതും പൊളിഞ്ഞു വീണതും ഒരുമിച്ചായിരുന്നു. ഭാഗ്യത്തിനു മതിലിനു അടിയിൽ പെടാതെ രക്ഷപ്പെട്ടു. പിന്നെ ഞാൻ അവിടെ നിന്നില്ല. മതിലുപൊളിച്ച പേടിയിൽ കടയിലേക്ക്ഓടി.
മിക്കവാറും കടയിൽതന്നെയാണ് കിടക്കുക.
സുബ്ഹി നിസ്കാരത്തിനു ശേഷം അബൂബക്കർ ഉസ്താദ് അടുത്തുവന്ന് എന്നോട് ചോദിച്ചു
"ജിന്നിൽ വിശ്വാസമുണ്ടോ..?"
ഞാൻ പറഞ്ഞു " ജിന്നിൽ മാത്രമല്ല ഇന്സുലുമുണ്ട് വിശ്വാസം എന്തേ..? "
"ഞാൻ ഇന്നലെ ജിന്നിനെ കണ്ടു "
ഞാൻ ഒന്ന് ചിരിച്ചു.
ഉസ്താദ് പറഞ്ഞു " വള്ളാഹി "
നിന്റെ വീടിന്റ പിറകിൽ.
എനിക്ക് ഒന്നും മനസിലായില്ല
ഞാൻ അങ്ങനെ വീട്ടിലേക്ക് പോയി.
വീട്ടിലെത്തിയപ്പോൾ ഉമ്മ പറഞ്ഞു.
" നീ ചോറ് തിന്ന് പോയഉടനെ ആമതിൽ പൊളിഞ്ഞു വീണു. നിസ്ക്കാരപ്പായിലായിരുന്നു ഞാൻ. ഒരുവിളക്ക് എടുത്തു ഓടിവന്നു നോക്കുമ്പോൾ മദ്രസ്സയിൽ കിടന്നുറങ്ങിയ ഉസ്താദ് എന്തൊക്കൊയോ ചെല്ലി ഊതി കയ്യിലെ വെള്ളം എന്റെനേരെ ഒഴിച്ചു. അപ്പോൾ വിളക്ക് കെട്ടു ഞാൻ പുരയിലേക്ക് കയറി.
എനിക്ക് ചിരി അടക്കാനായില്ല. മതിൽ വീണ കാര്യം അതുവരെ ഉസ്താദ് അറിഞ്ഞിരുന്നില്ല.
ഞാൻ ഉസ്താദിന്റെ അടുത്തേക്ക് ഓടി.
ചിരിച്ചുശ്വാസം കിട്ടാതായ എൻ്റെ പുറത്ത് കൊട്ടി ഉസ്താദ് ചോദിച്ചു. 'എന്തേ '
ഈ ജിന്നിൽ എനിക്ക് വിശ്വാസമില്ല..
"കാരണം..?"
അത് ജിന്നല്ല ഇൻസാണ്.
ആ സംഭവം ഇടക്ക് ഞങ്ങൾ പറയും ചിരിക്കും.വല്ലാതെ കളിയാക്കുമ്പോൾ ഉസ്താദ് എന്നെ പേടിപ്പിക്കും മതിൽ പൊളിച്ചത് നീയാണ് എന്ന് ഞാൻ കമ്മറ്റിക്കരോട് പറയും എന്ന് പറഞ്ഞ്.കുറച്ചു കാലത്തിനുശേഷം കമ്മറ്റി മാറി. ഖത്തീബ് അബൂബക്കർ ഫൈസിപോയശേഷം അബൂബക്കർ ഉസ്താദും മദ്രസ്സവിട്ട് പോയി.
...................................
ഷക്കീർ ചെറുതുരുത്തി






