2009 നവംബർ 4, ബുധനാഴ്‌ച

കഥയിലെ ഗുണപാഠം


  അയാള്‍ ചിന്തിച്ചു, എന്റ ചെറുപ്പം എത്ര സുന്ദരമായിരുന്നു.പൂക്കളും പൂമ്പാറ്റകളും തുമ്പിയും, പച്ചപ്പിന്റ കുളിര്‍മയും.എന്തല്ലാം തരം കളികള്‍, എത്രയത കൂട്ടുകാര്‍.അന്ന് ഞങ്ങള്‍ പോകാത്ത പാടവും പറമ്പും, കയറാത്ത ഒരൊറ്റ മരവും ഇവിടെ ഇല്ല.ഇന്ന് കുട്ടികള്‍ക്ക് എന്താണുള്ളത്? ഇവര്‍ പുറത്തിറങ്ങാറുണ്ടോ? എന്തല്ലാം കഥകളാണു അന്ന് കേട്ടിരുന്നത് എന്റ മുത്തശ്ചി ഞങ്ങള്‍ക്ക് എത്രയത്ര കഥകള്‍ പറഞ്ഞുതന്നു.നരിയും കുറുക്കനും,മുക്കുവനും രാജാവും,ആയിരൊത്തൊന്ന് രാവുകളിലെ ആലിബാബയുടെയുമെല്ലാം. ഈ കുട്ടികള്‍ എവിടെനിന്നുമാണ്‍ കഥകേള്‍ക്കന്നത്? ഇവര്‍ക്ക് മുത്തശ്ചിയില്ല,കഥപറയാന്‍ അവരുടെ അമ്മക്ക് ഒഴിവ് ഈവിടെ? പ്രവാസത്തിനിടക്കുള്ള ഈ കുറഞ്ഞ ഒഴിവേളയില്‍ ഞന്‍ എന്ത് കഥ പറയാന്‍എന്നാലും അയാള്‍ മകന് ഒരു ഗുണപാഠ കഥ പറഞ്ഞുകൊടുക്കാന്‍ തീരുമാനിച്ചു. ടിവിക്കുമുന്നില്‍നിന്നും കമ്പ്യുട്ടറിന്റ മുന്നിലേക്കു മാത്രം മാറികൊണ്ടിരിക്കുന്ന അവനെ കഥ കേല്‍പ്പിക്കാനായി പിടിചിരുത്തുന്നതിന്ന്‍ അയാള്‍ പടുപെട്ടു.അവസാനം അയാള്‍ കഥ പറയാന്‍ ആരംഭിച്ചുപഞ്ചതന്ത്രകഥയിലെ ആനയുടെയും കുരുവിയുടെയും കഥ.ആനചെയ്ത ക്രൂരതക്ക് പകരം ചോദിക്കാന്‍ പരുന്തിന്റയും കാക്കയുടെയുമെല്ലാം സഹായം തേടുന്നതും,അവര്‍ ആനയുടെ കണ്ണ് കൊത്തിപൊട്ടിക്കുന്നതും അവസാനം തവളകളുടെ സഹായത്തോടെ ആനയെ ഒരു കുഴിയിലേക്ക് തള്ളിയിടുന്നതുമായ കഥ. കഥ കഴിഞ്ഞപ്പോള്‍ അയാള്‍ മകനില്‍നിന്നും ചോദ്യം പ്രതീക്ഷിച്ചു. മുത്തശ്ചിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നതും കഥയുടെ ഗുണപാഠം പറഞ്ഞുതരുന്നതും അയാളുടെ മനസില്‍ അപ്പോള്‍വന്നുഅക്ഷമയോടെ കഥ കേട്ടിരുന്ന മകന്‍ പറഞ്ഞു “അപ്പോള്‍ അച്ചാ പണ്ടേ ഇവര്‍ക്കിറ്റ്യില്‍ ക്വട്ടേഷന്‍ സഘം ഉണ്ടായിരുന്നൂലേ തവളയെ പോലുള്ള വക്കീലന്‍ മാരും”പിന്നീടയാള്‍ ഒന്നും മിണ്ടിയില്ല.

(ഗള്‍ഫ് മാധ്യമം നവംബര്‍ ൩ ൨൦൦൯ വന്ന കഥ)

2009 ജൂലൈ 17, വെള്ളിയാഴ്‌ച

കഥ



മഴ പെയ്യുകയാണു, ഒരു ഇടവേളയും തരാതെ.
തോരാത്തമഴയില്‍ പുറത്തേക്കുനോക്കി ഞാന്‍ ഇരുന്നു.
എനിക്കു മഴ ഇഷ്ട്മായിരുന്നു,
അതിന്റ വിക്രതി എന്നെ നോവിച്ചിട്ടും,
ഞാന്‍ അതിനെ സ്നേഹിച്ചു.
അരുവിയും കുളവും കിണറും നിറക്കും പോലെ,
മഴ എന്റ മനസ്സിനെയും നിറച്ചിരുന്നു.

പക്ഷേ, ഇപ്പോള്‍ ഞാന്‍ ഈ മഴക്കു നടുവില്‍ ഒറ്റപെട്ടതു പോലെ
മഴ മാറിയാല്‍ പുറത്തിടാനുള്ള തുണിയും മോളും മാത്രം.
അവള്‍ ഈമഴ ശ്രദധിക്കുന്നുണ്ടോ? ഇല്ല...
ഞാന്‍ ഗള്‍ഫില്‍നിന്നും കൊണ്ടുവന്ന കളിപ്പാട്ടങ്ങള്‍ക്കിടയില്‍ കുരുങ്ങികിടക്കുകയാണു.
രണ്ട് ദിവസം ആയൊള്ളു ഞാന്‍ വന്നിട്ടു , അതുകൊണ്ടു കളിപ്പാട്ടങ്ങള്‍ ഒന്നും കേടുവന്നിട്ടില്ല.

മോള്‍ പാവയെയും പൂച്ചകുട്ടിയേയും പലവുരി അമര്‍ത്തി ശബ്ദം ഉണ്ടാക്കികൊണ്ടിരുന്നു.
മഴക്കു താളം പിടിച്ചിരുന്ന തവളകള്‍ക്കു പകരമായി
ഈകളിപാട്ടങ്ങള്‍ താളം പിടിക്കന്‍ തുടങ്ങിയതുപോലെ.

൮ മണിക്കു എന്നെ കുലുക്കി വിളിച്ചു അവള്‍ പറഞ്ഞു
“മോനും ഞാനും പോവുകയാണു,
ചോറ് അടുപ്പത്തുണ്ട് കറികളെല്ലാം ഫ്രിഡ്ജില്‍ വെച്ചിട്ടുണ്ട്
പിന്നെ, ഈ അലക്കിയ തുണികളെല്ലാം വെയില് വന്നാല്‍ പുറത്തിടണം,
കുട്ടികളുടെ വസ്ത്രങ്ങള്‍ ഉണങ്ങികിട്ടാന്‍ ബുദ്ധിമുട്ടാണ്
പിന്നേയ്...... ഇതല്ലാം കേള്‍ക്കുന്നുണ്ടോ?”
പാതി മയക്കത്തില്‍ ഇതല്ലാം ഞാ‍ന്‍ കേട്ടിരുന്നു.

വിശപ്പ് എപ്പോഴോ അരിച്ചെത്തി
ഞാന്‍ വാച്ചിലേക്കുനോക്കി
സമയം 12.30 ആയിരിക്കുന്നു
“മോള്‍ക്ക് വിശപ്പോന്നും ഇല്ലേ”
ഞാന്‍ മോളോടു ചോദിച്ചു,
മോള്‍ അവളുടെ ഭാഷയില്‍ എന്തോപറഞ്ഞു.

തണുത്ത കറിയും ചോറും ജീവിതത്തില്‍ ഒരു തുടര്‍കഥയാണു
2 വര്‍ഷത്തിനു ശേഷം നാട്ടിലെ ഈ വിഭവങ്ങള്‍ക്കും
പ്രവാസതിന്റ രുചിയും മണവും തന്നെ അനുഭവികുന്നു
കൂട്ടുകാരെല്ലാം വര്‍ണിച്ച നാട്ടിലെ വിഭവങ്ങള്‍ ഇതാണോ?

ഇപ്പോള്‍ മഴ മാറി ചെറിയ വെയില്‍ വന്നു.
തുണികള്‍ പുറത്ത് ഉണക്കാനിട്ടു
ഞാന്‍ വീണ്ടും ഉമ്മറത്തെ കസാരയില്‍
പുറത്തേക്കു നോക്കി ഇരുന്നു.
ഗള്‍ഫിലെ കൂട്ടുകാരും തമാശകളുമെല്ലാം മനസ്സില്‍ വന്നു

“ഉപ്പാ‍.. എന്ന വിളികേട്ടാണു ഞന്‍ കണ്ണുതുറന്നതു.
മോന്‍ സ്കൂളില്‍ നിന്നും എത്തിയിരിക്കുന്നു
വളരെ കൊതിയോടെ സന്തോഷത്തോടെ ഞാന്‍ അവനെ വാരിയെടുത്തു.
അവന്‍ അവന്റ്റെ ലോകത്തോക്ക് അല്പനേരം എന്നെ കൊണ്ടുപോയി.

മോനു ബിസ്ക്കറ്റും ചയയും നല്‍കി ഇരിക്കുമ്പോഴാണു അവള്‍ വന്നത്
മഴനനഞ്ഞ് ക്ഷീണിച്ച് അവശതയോടെ.
വസ്ത്രങ്ങളെല്ലാം മാറി അവള്‍ അടുക്കളയിലേക്കു നീങ്ങി,
റിമോട്ട് എടുത്തു ഞാന്‍ ടി വിക്കു മുന്നിലേക്കും .

ദിവസങ്ങളെല്ലാം ഇതുപോലെതന്നെ മുന്നോട്ടു പോയി
ദിവസങ്ങള്‍ ആഴ്ച്കള്‍ക്കും
ആഴ്ചകള്‍ മാസങ്ങള്‍ക്കും വഴിമാറി
ഗള്‍ഫിലേക്ക് തിരിച്ചുപോകേണ്ട ദിവസം വന്നു
അന്നവള്‍ ഓഫീസില്‍ പോയില്ല
രാവിലെമുതലെ എനിക്കു വേണ്ട വിഭവങ്ങള്‍ തയ്യാറാക്കി
ഞാന്‍ എപ്പോഴൊക്കെയോ കോതിച്ച വിഭവങ്ങള്‍അന്നു മുന്നില്‍ വന്നു
പക്ഷെ ... പോകനുള്ളവിഷമത്തില്‍
അതിനൊന്നും ഒരുരുചിയും തോനിയില്ല
അവള്‍ ഇടക്കിടെ എന്റ അരികിലെത്തി കരസ്പര്‍ശങ്ങള്‍ നല്‍കി
സ്നേഹത്താല്‍ വിതുമ്പുകയും ചെയ്തു.
പക്ഷെ എന്റ മനസ്സു യാത്രക്കുള്ള ഒരുക്കത്തിലായിരുന്നു.
ഞാന്‍ ആഗ്രഹിച്ചപ്പോള്‍ ഇതൊന്നും കിട്ടിയതുമില്ല

വീണ്ടും മഴയെയും പുഴയെയും നാടിനെയും സ്നേഹിക്കുന്ന മനസ്സുമാ‍യ
ഞാന്‍ യാത്രതിരിച്ചു.
(ഗള്‍ഫ് മാധ്യമം ൨൦൦൯ സെപ്തമ്പര്‍ ൮ ല്‍ ‘പ്രവാസത്തിന്റെ രണ്ടാമൂഴം ‘ എന്ന പേരില്‍ വന്ന് കഥ)