2008 സെപ്റ്റംബർ 14, ഞായറാഴ്‌ച

കൂട്ടുകാരന്‍









കൂട്ടുകാരന്‍

മഴനനഞ്ഞപ്പോള്‍ നീ
കുടയുമായ് വന്നു
വെയില്‍ ഏല്‍ക്കാതെ എന്നെ
നീ തണലോരം നടത്തി
തുവ്വാലയില്‍ പൊതിഞ്ഞ
നിന്റെ ചോറ്റുപത്രം
എന്റെ വിശപ്പറിഞ്ഞു
എന്റെ തെറ്റിനു
എനിക്കുകിട്ടുന്ന ശിക്ഷ
നിന്റെ കണ്ണുകളെ നനച്ചു
എന്നിട്ടും ഞാന്‍ നിന്നെ വേദനിപ്പിച്ചു
അപ്പോഴും നീ അതുസഹിച്ചു
എന്നാല്‍ ഇപ്പോള്‍
എല്ലാവരും വന്നിട്ടും
എന്റെ ബ്ലോഗില്‍
നീ മത്രം വന്നില്ലാ.

2008 സെപ്റ്റംബർ 10, ബുധനാഴ്‌ച

കവിത

ജീവിതം
ജീവിതം തുറന്നുവെക്കരുത്.
കാരണം,മറ്റുള്ളവര്‍ ചവര്‍അതിലിടും.
നമ്മുടേത് അന്യരുടെ വളപ്പില്‍
ചവറിടുന്ന സംസ്കാരം
വേദനകള്‍ സഹിക്കണം
അത് നിങ്ങളുടെത് മാത്രമാണ്
ഒരിക്കലും ആരും എടുക്കാത്ത
നിങ്ങളുടെ സ്വകാര്യ സ്വത്ത്
സംശയിക്കപ്പെടരുത്
പിന്നെ നിങ്ങളുടെ നിലവിളി
ആരും കേള്‍ക്കില്ല.