മഴ പെയ്യുകയാണു, ഒരു ഇടവേളയും തരാതെ.
തോരാത്തമഴയില്‍ പുറത്തേക്കുനോക്കി ഞാന്‍ ഇരുന്നു.
എനിക്കു മഴ ഇഷ്ട്മായിരുന്നു,
അതിന്റ വിക്രതി എന്നെ നോവിച്ചിട്ടും,
ഞാന്‍ അതിനെ സ്നേഹിച്ചു.
അരുവിയും കുളവും കിണറും നിറക്കും പോലെ,
മഴ എന്റ മനസ്സിനെയും നിറച്ചിരുന്നു.
മഴ മാറിയാല്‍ പുറത്തിടാനുള്ള തുണിയും മോളും മാത്രം.
അവള് ഈമഴ ശ്രദധിക്കുന്നുണ്ടോ? ഇല്ല...
ഞാന്‍ ഗള്‍ഫില്‍നിന്നും കൊണ്ടുവന്ന കളിപ്പാട്ടങ്ങള്‍ക്കിടയില്‍ കുരുങ്ങികിടക്കുകയാണു.
രണ്ട് ദിവസം ആയൊള്ളു ഞാന്‍ വന്നിട്ടു , അതുകൊണ്ടു കളിപ്പാട്ടങ്ങള്‍ ഒന്നും കേടുവന്നിട്ടില്ല.
മോള് പാവയെയും പൂച്ചകുട്ടിയേയും പലവുരി അമര്‍ത്തി ശബ്ദം ഉണ്ടാക്കികൊണ്ടിരുന്നു.
മഴക്കു താളം പിടിച്ചിരുന്ന തവളകള്‍ക്കു പകരമായി
ഈകളിപാട്ടങ്ങള് താളം പിടിക്കന്‍ തുടങ്ങിയതുപോലെ.
൮ മണിക്കു എന്നെ കുലുക്കി വിളിച്ചു അവള് പറഞ്ഞു
“മോനും ഞാനും പോവുകയാണു,
ചോറ് അടുപ്പത്തുണ്ട് കറികളെല്ലാം ഫ്രിഡ്ജില്‍ വെച്ചിട്ടുണ്ട്
പിന്നെ, ഈ അലക്കിയ തുണികളെല്ലാം വെയില് വന്നാല്‍ പുറത്തിടണം,
കുട്ടികളുടെ വസ്ത്രങ്ങള്‍ ഉണങ്ങികിട്ടാന്‍ ബുദ്ധിമുട്ടാണ്
പിന്നേയ്...... ഇതല്ലാം കേള്‍ക്കുന്നുണ്ടോ?”
പാതി മയക്കത്തില്‍ ഇതല്ലാം ഞാന്‍ കേട്ടിരുന്നു.
വിശപ്പ് എപ്പോഴോ അരിച്ചെത്തി
ഞാന്‍ വാച്ചിലേക്കുനോക്കി
സമയം 12.30 ആയിരിക്കുന്നു
“മോള്‍ക്ക് വിശപ്പോന്നും ഇല്ലേ”
ഞാന്‍ മോളോടു ചോദിച്ചു,
മോള് അവളുടെ ഭാഷയില്‍ എന്തോപറഞ്ഞു.
തണുത്ത കറിയും ചോറും ജീവിതത്തില്‍ ഒരു തുടര്കഥയാണു
2 വര്‍ഷത്തിനു ശേഷം നാട്ടിലെ ഈ വിഭവങ്ങള്‍ക്കും
പ്രവാസതിന്റ രുചിയും മണവും തന്നെ അനുഭവികുന്നു
കൂട്ടുകാരെല്ലാം വര്‍ണിച്ച നാട്ടിലെ വിഭവങ്ങള്‍ ഇതാണോ?
ഇപ്പോള്‍ മഴ മാറി ചെറിയ വെയില് വന്നു.
തുണികള്‍ പുറത്ത് ഉണക്കാനിട്ടു
ഞാന്‍ വീണ്ടും ഉമ്മറത്തെ കസാരയില്‍
പുറത്തേക്കു നോക്കി ഇരുന്നു.
ഗള്‍ഫിലെ കൂട്ടുകാരും തമാശകളുമെല്ലാം മനസ്സില്‍ വന്നു
“ഉപ്പാ.. എന്ന വിളികേട്ടാണു ഞന്‍ കണ്ണുതുറന്നതു.
മോന് സ്കൂളില്‍ നിന്നും എത്തിയിരിക്കുന്നു
വളരെ കൊതിയോടെ സന്തോഷത്തോടെ ഞാന്‍ അവനെ വാരിയെടുത്തു.
അവന് അവന്റ്റെ ലോകത്തോക്ക് അല്പനേരം എന്നെ കൊണ്ടുപോയി.
മോനു ബിസ്ക്കറ്റും ചയയും നല്കി ഇരിക്കുമ്പോഴാണു അവള് വന്നത്
മഴനനഞ്ഞ് ക്ഷീണിച്ച് അവശതയോടെ.
വസ്ത്രങ്ങളെല്ലാം മാറി അവള് അടുക്കളയിലേക്കു നീങ്ങി,
റിമോട്ട് എടുത്തു ഞാന്‍ ടി വിക്കു മുന്നിലേക്കും .
ദിവസങ്ങളെല്ലാം ഇതുപോലെതന്നെ മുന്നോട്ടു പോയി
ദിവസങ്ങള്‍ ആഴ്ച്കള്ക്കും
ആഴ്ചകള്‍ മാസങ്ങള്‍ക്കും വഴിമാറി
ഗള്‍ഫിലേക്ക് തിരിച്ചുപോകേണ്ട ദിവസം വന്നു
അന്നവള്‍ ഓഫീസില്‍ പോയില്ല
രാവിലെമുതലെ എനിക്കു വേണ്ട വിഭവങ്ങള്‍ തയ്യാറാക്കി
ഞാന്‍ എപ്പോഴൊക്കെയോ കോതിച്ച വിഭവങ്ങള്അന്നു മുന്നില്‍ വന്നു
പക്ഷെ ... പോകനുള്ളവിഷമത്തില്
അതിനൊന്നും ഒരുരുചിയും തോനിയില്ല
അവള് ഇടക്കിടെ എന്റ അരികിലെത്തി കരസ്പര്‍ശങ്ങള്‍ നല്കി
സ്നേഹത്താല്‍ വിതുമ്പുകയും ചെയ്തു.
പക്ഷെ എന്റ മനസ്സു യാത്രക്കുള്ള ഒരുക്കത്തിലായിരുന്നു.
ഞാന്‍ ആഗ്രഹിച്ചപ്പോള്‍ ഇതൊന്നും കിട്ടിയതുമില്ല
വീണ്ടും മഴയെയും പുഴയെയും നാടിനെയും സ്നേഹിക്കുന്ന മനസ്സുമായ
ഞാന്‍ യാത്രതിരിച്ചു.
(ഗള്‍ഫ് മാധ്യമം ൨൦൦൯ സെപ്തമ്പര്‍ ൮ ല്‍ ‘പ്രവാസത്തിന്റെ രണ്ടാമൂഴം ‘ എന്ന പേരില്‍ വന്ന് കഥ)

3 അഭിപ്രായങ്ങൾ:
നന്നായിട്ടുണ്ട്....
അനുഭവം ഹൃദ്യം. പക്ഷേ കഥ...?
എല്ലാ പ്രവാസികളും അനുഭവിക്കുന്നതല്ലേ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ