അയാള്‍ ചിന്തിച്ചു, എന്റ ചെറുപ്പം എത്ര സുന്ദരമായിരുന്നു.പൂക്കളും പൂമ്പാറ്റകളും തുമ്പിയും, പച്ചപ്പിന്റ കുളിര്‍മയും.എന്തല്ലാം തരം കളികള്‍, എത്രയത കൂട്ടുകാര്‍.അന്ന് ഞങ്ങള്‍ പോകാത്ത പാടവും പറമ്പും, കയറാത്ത ഒരൊറ്റ മരവും ഇവിടെ ഇല്ല.ഇന്ന് കുട്ടികള്‍ക്ക് എന്താണുള്ളത്? ഇവര്‍ പുറത്തിറങ്ങാറുണ്ടോ? എന്തല്ലാം കഥകളാണു അന്ന് കേട്ടിരുന്നത് എന്റ മുത്തശ്ചി ഞങ്ങള്‍ക്ക് എത്രയത്ര കഥകള്‍ പറഞ്ഞുതന്നു.നരിയും കുറുക്കനും,മുക്കുവനും രാജാവും,ആയിരൊത്തൊന്ന് രാവുകളിലെ ആലിബാബയുടെയുമെല്ലാം. ഈ കുട്ടികള്‍ എവിടെനിന്നുമാണ്‍ കഥകേള്‍ക്കന്നത്? ഇവര്‍ക്ക് മുത്തശ്ചിയില്ല,കഥപറയാന്‍ അവരുടെ അമ്മക്ക് ഒഴിവ് ഈവിടെ? പ്രവാസത്തിനിടക്കുള്ള ഈ കുറഞ്ഞ ഒഴിവേളയില്‍ ഞന്‍ എന്ത് കഥ പറയാന്‍എന്നാലും അയാള്‍ മകന് ഒരു ഗുണപാഠ കഥ പറഞ്ഞുകൊടുക്കാന്‍ തീരുമാനിച്ചു. ടിവിക്കുമുന്നില്‍നിന്നും കമ്പ്യുട്ടറിന്റ മുന്നിലേക്കു മാത്രം മാറികൊണ്ടിരിക്കുന്ന അവനെ കഥ കേല്‍പ്പിക്കാനായി പിടിചിരുത്തുന്നതിന്ന്‍ അയാള്‍ പടുപെട്ടു.അവസാനം അയാള്‍ കഥ പറയാന്‍ ആരംഭിച്ചുപഞ്ചതന്ത്രകഥയിലെ ആനയുടെയും കുരുവിയുടെയും കഥ.ആനചെയ്ത ക്രൂരതക്ക് പകരം ചോദിക്കാന്‍ പരുന്തിന്റയും കാക്കയുടെയുമെല്ലാം സഹായം തേടുന്നതും,അവര്‍ ആനയുടെ കണ്ണ് കൊത്തിപൊട്ടിക്കുന്നതും അവസാനം തവളകളുടെ സഹായത്തോടെ ആനയെ ഒരു കുഴിയിലേക്ക് തള്ളിയിടുന്നതുമായ കഥ. കഥ കഴിഞ്ഞപ്പോള്‍ അയാള്‍ മകനില്‍നിന്നും ചോദ്യം പ്രതീക്ഷിച്ചു. മുത്തശ്ചിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നതും കഥയുടെ ഗുണപാഠം പറഞ്ഞുതരുന്നതും അയാളുടെ മനസില്‍ അപ്പോള്‍വന്നുഅക്ഷമയോടെ കഥ കേട്ടിരുന്ന മകന്‍ പറഞ്ഞു “അപ്പോള്‍ അച്ചാ പണ്ടേ ഇവര്‍ക്കിറ്റ്യില്‍ ക്വട്ടേഷന്‍ സഘം ഉണ്ടായിരുന്നൂലേ തവളയെ പോലുള്ള വക്കീലന്‍ മാരും”പിന്നീടയാള്‍ ഒന്നും മിണ്ടിയില്ല.
(ഗള്‍ഫ് മാധ്യമം നവംബര്‍ ൩ ൨൦൦൯ വന്ന കഥ)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ