2012 ഡിസംബർ 9, ഞായറാഴ്‌ച

പ്രതിമ

 വൈകിഉണാരാറുള്ള പട്ടണം, അന്നും പതിവുതെറ്റിച്ചില്ല. അടഞ്ഞുകിടന്ന കടകള്‍ മെല്ലെ കണ്ണുകള്‍ തുറന്നു. സിരകളിലെ രക്തപ്രവാഹം പോലെ റോഡുകളില്‍ വാഹനങ്ങള്‍ പ്രവഹിച്ചുകൊണ്ടിരുന്നു. നഗരമദ്ധ്യേ ആരുടെയോ പ്രതിമ ഉയര്‍ന്നിരിക്കുന്നു എന്നത് മാത്രമാണ് അന്നത്തെ വിശേഷം.ജനം പ്രതിമക്ക് ചുറ്റും തടിച്ചുകൂടി പ്രതിമയെ നോക്കിനിന്നു.                            പെട്ടന്ന് സൂര്യന്‍ ദു:ഖിതനെ പോലെ മുഖം വാട്ടി. ചീറിപാഞ്ഞ് വണ്ടികള്‍ പെട്ടെന്ന് നിലച്ചു.  ജനം നാലുപാടും ചിതറി ഓടി. കെട്ടിടങ്ങളില്‍നിന്നും പുകച്ചുരുളുകള്‍ ഉയര്‍ന്നു.അട്ടഹാസങ്ങളും നിലവിളികലും ആകാശത്ത് തട്ടി ഭൂമിയില്‍ തിരിച്ചെത്തി ഇറച്ചിയുടെ കരിഞ്ഞമണം കാറ്റില്‍ ലയിച്ചു. ഇപ്പോള്‍ പുകചുരുളുകള്‍ പട്ടണത്തെ അകമാനം മറച്ചിരിക്കുന്നു. ആളുകള്‍ തിങ്ങിനിറഞ്ഞിരുന്ന പട്ടണം സ്മശാന മൂഖതയിലാണ്ടു.                  എന്താവാം ഈകുഴപ്പത്തിനുകാരണം . ആരും ഉത്തരം കണ്ടത്താന്‍ ശ്രമിച്ചില്ല റോഡില്‍ പകുതിജീവനുമായി കിടന്ന വ്രദ്ധനാണ് പറഞ്ഞത് “പ്രതിമയെ കുറിച്ചുള്ള തര്‍ക്കമാ.. പ്രതിമക്ക് ജീവനുണ്ട് എന്നും ഇല്ലാ എന്നും..”

അഭിപ്രായങ്ങളൊന്നുമില്ല: