പീപ്പിൾ ഫൗണ്ടേഷന്റെ റമദാൻ കിറ്റ്, സാധാരണ പോകാറുള്ള വീടിന്റെ കോലായിതിണ്ണയിൽ വെച്ചു.
അപ്പോൾ തിണ്ണയുടെ ഒരു തലക്കൽ. ഒരു അഞ്ച് കിലോ പഞ്ചസാരയുടെയും 5 കിലോ അരിയുടെയും കിറ്റ്.
പുറത്ത് ആളനക്കമില്ല."വീട്ടിൽ ആരുമില്ലേ ........"
അകത്തേക്ക് നോക്കി വിളിച്ചു
"താത്താ"'
വീണ്ടും വിളിച്ചു
അകത്ത് നിന്നും
ഒരു ശബ്ദം വന്നു.
" ഉമ്മ പുറത്ത് പോയതാ"
"ഈ കിറ്റ് അകത്തേക്ക് വെക്കണോ...?"
ഞാൻ ചോദിച്ചു
അപ്പോഴേക്കും
താത്ത വന്നു
താത്ത പറഞ്ഞു.
"നബീസു കൊണ്ടുവന്ന കിറ്റ് അകത്തേക്ക് വെക്കും മുമ്പ് അപ്പുറത്ത് നിന്നും ജമീല വിളിച്ചു അപ്പോൾ ഒന്ന് പോയതാ "
"ഏത് നബീസ,
തെക്കേലെ നബീസോ...?"!
എന്റെ ജിജ്ഞാസ വർദ്ധിച്ചു.
"അതെ" അവർ എല്ലാ വർഷവും ചുറ്റുവട്ടത്തിലുള്ള കുറച്ചധികം വീട്ടുകാർക്ക് ഇതു പോലെ കിറ്റുകൾ നൽകും"
അത് എന്നെ അത്ഭുതപ്പെടുത്തി
ഇങ്ങനെയും ഒരു സകാത്ത്
നബീസ ജീവിത മാർഗം കണ്ടെത്തുന്നത് എട്ട് പത്ത് ആടുകളെ വളർത്തിയാണ്.
ഭർത്താവ് മുമ്പേ വിട്ട് പോയി പുതിയ ഇടത്ത് ചേക്കേറി. പിന്നെ വാപ്പ മരിച്ചു. അമ്മാമൻ നല്ല മനുഷ്യനാണ്. അദ്ദേഹമാണ് ഇപ്പോൾ ഇരിക്കുന്ന വീട് വെക്കാൻ സഹായിച്ചത്. മക്കൾ ആരും ഇല്ല. ഈ ആടുകളുമായി അവർ കഴിഞ്ഞു കൂടുന്നു. അതിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ ഞഞ്ഞി ഞെരുങ്ങി ജീവിക്കുന്നു.അതിൽ നിന്നാണ് അവർ സകാത്ത് നൽകുന്നത്.
സത്യത്തിൽ അവർ സക്കാത്തിന് അർഹയാണ്. പക്ഷെ അവരുടെ വിശ്വസം അത് എന്നെ അത്ഭുതപ്പെടുത്തി.
ചരിത്രത്തിലെവിടെയോ വായിച്ച പ്രവാചകകാലത്തെ കഥ പോലെ തോന്നി.
ചില കഥകളൊക്കെ സംഭവിച്ചതാണ് എന്ന് മനസ്സിലാക്കുന്നത് ഇങ്ങനെ ജീവിച്ചിരിക്കുന്നവരെ കാണുമ്പോഴാണ്.
ഉള്ളവൻ കൊടുക്കുമ്പോഴല്ല ഇല്ലാത്തവൻ നാളെക്ക് ഒന്നും എടുത്തു വെക്കാതെ നൽകുമ്പോഴാണ് അത് സൗന്ദര്യപൂർണ്ണമാകുന്നത്.....
ഇങ്ങനെയും ചില സകാത്തുകളുണ്ട്. നാം അറിയേണ്ട സകാത്തുകൾ.
( പേരും മറ്റും യാഥാർഥ്യമല്ല. മറച്ച് വെക്കുന്നു.)
ഷക്കീർ ചെറുതുരുത്തി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ