'സുഗന്ധത്തിന്റെ മാലാഖ ' പൂള പൂക്കാനായി ശുക്ലമണം പരത്തി നിൽക്കുന്ന ചെറുതുരുത്തി പുതിയ കൊച്ചിൻ പാലത്തിന്റെ ഇങ്ങേഅറ്റത്ത് എത്തിയപ്പോൾമൂക്കിലേക്ക് കാറ്റിലാടി അത്തറിന്റെ മണംവന്നു.
പൂളയുടെ കെട്ടമണത്തെ മാറ്റി ആമണം മൂക്കിൽ സ്ഥാനം പിടിച്ചു.
അതുവരെ അടക്കി പിടിച്ച ശ്വാസത്തെ ഉള്ളിലേക്ക് ഒന്നാഞ്ഞുവലിച്ചു പുറത്തുവിട്ടു.
വിട്ടശ്വാസം മുഴുവനായും ഒഴിയുന്നതിന്ന് മുൻപാണ് ആകാഴ്ച കണ്ണിൽവന്നത്.
ഇരുളിൽ, അണഞ്ഞ സ്ട്രീറ്റ് ലൈറ്റിന് താഴെ, എതിർവശത്തുനിന്നടിച്ച വാഹനത്തിന്റ പ്രകാശത്തിൽ, ഒരാൾ സ്ഫടികകുപ്പിയിൽനിന്ന് ഊദ് റോഡരികിലെ പുല്ലുകളിൽ ഒഴിക്കുന്നു.
'ഇതെന്ത് ഭ്രാന്ത് '.?!
ഇത്രയും വിലപിടിപ്പുള്ള ഊദ് റോഡരികിൽ ഒഴിക്കുന്നയാളെ ഒന്ന് നോക്കി.
നീളൻ കുപ്പായമിട്ട്, നീളത്തിൽ താടി നീട്ടിയ യമൻ തൊപ്പിയണിഞ്ഞ നല്ലചെറുപ്പക്കാരൻ.
'അത്തർ ഭ്രാന്തോ..?
എത്രനല്ല ചെറുപ്പക്കാരൻ
പക്ഷെ,,
ആ സുഗന്ധം എന്നെ അവനിലേക്ക് ആകർഷിച്ചു. സുഗന്ധം തെളിച്ച് നടക്കുന്ന അവന്റെ ചുവടുകൾക്കൊപ്പം ഞാനും നടന്നു..അവൻ ഒരു മാലാഖകയാണെന്ന് എനിക്ക് തോന്നി. 'സുഗന്ധത്തിന്റെ മാലാഖ '
പെർഫ്യൂം : ദ സ്റ്റോറി ഓഫ് മർഡർ എന്ന ജർമൻ സിനിമയിൽ ജീൻ - ബാപ്റ്റിസ്റ്റ് തുറന്നുവിട്ട സുഗന്ധം ആരാച്ചാരെ ആകർഷിച്ചകണക്കെ
അയാൾക്കും ആ സുഗന്ധത്തിനുമൊപ്പം ഞാൻ നടന്നു. അയാൾ എത്തിച്ചേർന്നത് വഴിവക്കിൽ ഇട്ട പെർഫ്യൂം വാണിഭസ്ഥലത്താണ്.
അയാൾ
എന്നോട് ചോദിച്ചു
"ഏതാ വേണ്ടത് '
അൽപ്പം പരിഭ്രമിച്ച എനിക്ക്
അപ്പോഴാണ് കാര്യം പിടികിട്ടിയത്.
ഞാൻ പറഞ്ഞു " ഒന്നും വേണ്ട "
ഇതൊന്ന് വാസനിക്ക് എന്നുപറഞ്ഞു കയ്യിൽ പുരട്ടി.
ഒരു ചിരിയോടെ ഞാൻ മെല്ലെ നടന്നു നീങ്ങി
ഷക്കീർ ചെറുതുരുത്തി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ