ഇന്ന് ഏതാണ് ദിവസം..?
അറിയില്ല..!
പുതുവർഷ പുലരിയാണോ..?
അറിയില്ല...!
ഒരു ഇളംകാറ്റ് അയാളെ തഴുകിതലോടി കടന്നുപോയി.
അങ്ങകലെ 'അൽഹദ' മല ഇപ്പോൾ വ്യക്തമായി കാണാം.
തായ്‌ഫിന്റെയും മക്കയുടെയും ഇടയിലാണാമല.
മലഇറങ്ങിയാൽ അറഫ മൈതാനമാണ്.
പക്ഷെ, ഈ മരുഭൂമിയിൽ നിന്ന് നോക്കുമ്പോൾ യുഗങ്ങൾതമ്മിലുള്ള അന്തരം അയാൾ അനുഭവിക്കുന്നുണ്ട്.
എങ്കിലും ആ കാഴ്ച അയാൾക്ക് സന്തോഷം നൽകുന്നതാണ്.
അല്ലെങ്കിൽ അയാൾക്കിവിടെ സന്തോഷിക്കുവാനായി ആ കഴച്ചമാത്രമേയുള്ളു.
മരുഭൂമിയുടെ ഊഷരതയിലും ആയളെ പിടിച്ചുനിർത്തുന്നത് ആ കാഴ്ച മാത്രമാണ്...
ആടുകൾ മേയാൻ തുടങ്ങിയിട്ട് സമയം എത്രയായി എന്നറിയില്ല.
അവ എവിടേക്ക് സഞ്ചരിക്കുന്നുവെന്നും ശ്രദ്ധിച്ചില്ല.
മലയിലേക്ക് നോക്കിഅയാളിരുന്നു.
മനസ്സിൽ സങ്കടംവരുമ്പോൾ അയാൾ ആ പാറകല്ലിൽ വന്നിരിക്കും.
എന്നിട്ട്
ആ മലയിലേക്ക് നോക്കി അയാൾ ഉറക്കെ പാടും
தெ~.ன்ற~ல் கா~ற்றே கொஞ்சம் நில்லு.
கொஞ்சம் நில்லு~.
எங்கள் திருநபியிடம் போய் சொ~.ல்லு
சலா~ம் சொ~ல்லு
..........
சன்மார்க்கம் தந்த நபி
துன்மார்க்கம் வென்ற நபி
சாத்வீக மெய்ஞ்ஞான பெருமா~~ன்
சன்மார்க்கம் தந்த நபி
துன்மார்க்கம் வென்ற நபி
சாத்வீக மெய்ஞ்ஞான பெருமா~~ன்
கண்ணோடு கண்ணாகி
கல்புக்குள் நிறைவாகி
கருணை~க்கு பொருள் தந்த எம்மான்
அவரை கா~ணத் துடிக்கின்றேன் இந்நாள்
அவரை கா~ணத் துடிக்கின்றேன் இந்நாள்
"തേൻട്രൽ കാറ്റേ കൊഞ്ചംനില്ല്......
കൊഞ്ചംനില്ല്.......
എങ്കിൾ തിരുനബി ഇടമ്പോയി സൊള്ള്....
എങ്കിൾ തിരുനബി ഇടമ്പോയി സൊള്ള്....
സലാം സൊള്ള്...
സന്മർഗംതൻത നബി..
ദുർമർഗം വേൺട്ര നബി..
സ്വാത്തികഞ്ജാനെയ് പെരുമ...
കണ്ണുക്കുൾ കാണാകെ...
കൽബുക്കുൾ നിറയ്‌വാകെ...
കരുണയ്ക്ക് നിറയ്‌തന്തയമ്മാൻ
അവറെ കാണെതുടിക്കിലെ എന്നാൽ...
ജബലുൽ അൽഹദ,
ആ മലയിലാണ് പ്രവാചകൻ മുഹമ്മദ് നബി ആടുമേച്ചിരുന്നത്.
അതാണ് അയാൾക്ക്
ആമലയോടുള്ള സ്നേഹം
താൻ ചവിട്ടി നിക്കുന്ന മണൽ പാടിനടിയിൽ പ്രവാചകൻ ചവിട്ടി പോയിട്ടുണ്ടാകും എന്ന സന്തോഷം മാത്രമാണ് അയാൾക്കുള്ളത്.
അയാൾ പാടും
ബദ് രീങ്ങളെ പെറ്റ നാട് കാണാൻ
ബഹറലയും നീന്തി വന്നവൾ ഞാൻ
ബദ് രീങ്ങളെ പെറ്റ നാട് കാണാൻ
ബഹറലയും നീന്തി വന്നവൾ ഞാൻ
ബദറും ഉഹ്ദെത്രയോ... പോർക്കളങ്ങൾ ഇന്നും
ബൈത്തുകൾ മൂളുന്ന കാറ്റലകൾ
ബദറും ഉഹ്ദെത്രയോ.. പോർക്കളങ്ങൾ ഇന്നും
ബൈത്തുകൾ മൂളുന്ന കാറ്റലകൾ
,.........,...............,........
ഹാജറ പോയ മല മടയിൽ
ഇസ്മായീ...ൽ
കാലിട്ടടിച്ച് കുളിരൊഴുക്കി
കാലടി ചോട്ടിലെ മൺത്തരിയിൽ പണ്ട്
ആറ്റൽ നബിയാ..ടുമേച്ചിരിക്കും
കാലടി ചോട്ടിലെ മൺത്തരിയിൽ പണ്ട്
ആറ്റൽ നബിയാ....ടു മേച്ചിരിക്കും
ആ ഒരു സന്തോഷമാണ് അയാളെ
അവിടെജീവിപ്പിക്കുന്നത്....
'ഇർജജ "
ആ ഒരലർച്ചയിൽ
നോട്ടംതെറ്റി അതിർത്തിവിട്ടുപോയ ആടുകളും
അയാളുടെ മനസ്സും തിരിച്ചെത്തി.....
പുതിയ ഒരു വർഷത്തിലേക്ക്
അയാളറിയാതെ....
ഷക്കീർ ചെറുതുരുത്തി
...............................................................................................................................
(ഇർജ്ജ = മടക്കം
ആടിന്റെ ഉടമസ്ഥൻ ഇങ്ങനെ വിളിച്ചാൽ അതിർത്തി തെറ്റിയ ആട്ടിൻകൂട്ടം ഉടൻ വിളിക്കുന്ന ഭാഗത്തേക്ക് വരും.)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ