അബൂബക്കർ ഫൈസി ഉസ്താദും
ചേകന്നൂരും
ജിന്നിനെ കണ്ട കഥ വായിച്ചശേഷം ഒരാൾ എനിക്ക് ഈ ഫോട്ടോ അയച്ചു തന്നു.
ഏറെ കാലം ചെറുതുരുത്തി മഹല്ല് ഖത്തീബ് ആയിരുന്ന അബൂബക്കർ ഫൈസിയുടെ ചിത്രം.
*അദ്ദേഹത്തെ ഓർക്കുമ്പോൾ ആദ്യം എനിക്ക് ഓർമ്മ വരുക* ചേകന്നൂരുമായി ബസിൽ നടന്ന സംവാദമാണ്.
അത് ഒരിക്കൽ ഉസ്താദ് ഞാനുമായി പങ്കുവെക്കുകയുണ്ടായി.
ആദ്ദേഹത്തിന്റ ശൈലിയിൽ പറഞ്ഞാൽ.
" ഇയ്യിദ്കേക്ക് ഷക്കീറെ "
എന്ന അഭിസംബോധനയിൽ ആസംഭവം വിവരിച്ചു.
അബൂബക്കർ ഫൈസി ഉസ്താദ്. പഠനം കഴിഞ്ഞുപട്ടിക്കാട് ജാമിയനൂരിയയിൽ തന്നെ പഠിപ്പിക്കുന്ന കാലം.അന്ന് ചേകന്നൂർ' ചേകന്നൂർ മൗലവി ആയിട്ടില്ല. അബുൽ ഹസൻ ആയി അദ്ദേഹം ശാന്തപുരം ഇസ്ലാമിയ്യ കോളേജിലെ ഒരു അധ്യാപകനാണ്. പക്ഷേ അദ്ദേഹത്തിൻറെ ഹദീസുമായി ബന്ധപ്പെട്ട വഴിപിഴച്ച വാദങ്ങൾഒക്കെ അന്നേ മുളപൊട്ടിയിരുന്നു എന്നാണ് ഉസ്താദ് പറഞ്ഞത് .
അങ്ങനെയിരിക്കെയാണ് ഉസ്താദ് നാട്ടിലേക്ക് ബസ്സ് കാത്തു നിന്നതും, ഒരു ബസ്സ് വന്ന് അതിൽ കയറിയതും.
ഉസ്താദിനെ കണ്ടപാടേ ഒരാൾ സീറ്റ് നൽകി ഇരിക്കാൻ പറഞ്ഞു. ചേകന്നൂരായിരുന്നു ഉസ്താദിന് സീറ്റ് കൊടുത്തത്.
ഉസ്താദ് ഇരുന്നു. കുശാലാന്വേഷണ ങ്ങൾക്ക് ശേഷം ചേകന്നൂർ തന്റെ പതിവ് തന്ത്രം പുറത്തെടുത്തു.
പട്ടിക്കാട്ടുനിന്നും ബസ്സിൽ കയറുന്ന ജാമിയനൂരിയയിൽ പഠിക്കുന്ന കുട്ടികളെ ഇതുപോലെ വട്ടം കറക്കൽ ചേകന്നൂരിന്റ സ്ഥിരം പണിയാണ്. ഏതെങ്കിലും ഹദീസ് എടുക്കും എന്നിട്ട് അതിന്റെ സനദ് ചർച്ച ചെയ്യും പിന്നെ അതിലെ ഒരാൾ ശരിയല്ല എന്ന വാദത്തിലേക്ക് മൂപ്പർ വരും . ഉസ്താദിനു കാര്യം പിടികിട്ടി. ഉസ്താദും വിട്ടില്ല ചർച്ച ഉച്ചത്തിലായി. വാക്ക് തർക്കം മൂത്തപ്പോൾ രണ്ട് പേരെയും കണ്ടക്ടർ ഇറക്കിവിട്ടു.പിന്നീട് വന്ന ബസ്സിൽ ഉസ്താദ് കയറി ചേകന്നൂർ കയറിയില്ല.
ആസംഭവം പറഞ്ഞെങ്കിലും ഏതാണ് ആ സനദ് . എന്താണ് ആചർച്ച എന്നത് അബൂക്കർ ഫൈസി ഉസ്താദ് എനിക്ക് മനസ്സിലാകില്ല എന്നറിയുന്നതിനാൽ വിശദമായി പറഞ്ഞില്ല.
"പക്ഷെ സകീറെ അദ്ദേഹം നല്ല വിവരമുള്ള മനുഷ്യനാ.." ഉസ്താദ് അതും പറഞ്ഞ് നിർത്തി
*പറയുമ്പോൾ എല്ലാം പറയണമല്ലോ*...
ജമാഅത്തെ ഇസ്ലാമിയെ അബൂക്കർ ഫൈസി ഉസ്താദ് നന്നായി വിമർശിക്കും. ഒപ്പം അന്ന് ചെറുതുരുത്തിയിൽ നിലനിന്നിരുന്ന 'അൻസാർ സുന്നി ഫെഡറേഷൻ ' എന്ന സംഘടനയെയും വിമർ ശിച്ചിരുന്നു. ആദ്യമൊന്നും A S F നെ വിമർശിക്കുന്നത് എന്തിനാണ് എന്ന് എനിക്കറിയില്ലായിരുന്നു. പിന്നീട് ആസംഘടന പിരിച്ചുവിട്ടു A P വിഭാഗം ssf ൽ ലയിച്ചു. അത് കണ്ടപ്പൊഴാണ് കാര്യം പിടികിട്ടിയത് .
ഉറച്ച E K വിഭാഗം സമസ്ത നേതാവ്കൂടിയായ ഉസ്താദ് പിന്നീട് SKSBV സംഘടനക്ക് രൂപം നൽകി അത് E K സമസ്തയുടെ സംഘടനയായിരുന്നു.
അതിലൂടെ വളർന്ന് വലിയ നേതാവായ ഒരാളാണ് ഷാഹിദ് കോയ തങ്ങൾ വലിയക്കതൊടി.
അന്ന് അതിൽ ഉണ്ടായിരുന്ന ചിലരാണ് മാഹിർ കല്ലിങ്ങൽ, ഫൈസൽ പൂച്ചിങ്ങൽ എന്നിവർ. ഇവർ അന്ന് ഉസ്താദിന്റ ദർസിൽ പഠിക്കുന്നവരുമായിരുന്നു. അന്നാണ് ചെറുതുരുത്തി മഹല്ലിൽ അവസാനമായി ദർസ് ഉണ്ടായത് പിന്നീട് ദർസ് ഉണ്ടായത് ഓർക്കുന്നില്ല.
*പറയുമ്പോൾ ചിലതുകൂടി പറയേണ്ടതുണ്ട്*
അന്ന് ഉസ്താദുമായി പിണങ്ങിയ ഇന്നത്തെ പ്രമുഖർ ഉസ്താദിന്റ പിന്നിൽനിന്ന് നസ്കരിച്ചിരുന്നില്ല. ആപിണക്കം അവരെ മഹല്ല് വരെ മാറാൻ പ്രേരിപ്പിച്ചു.
ഞാനുമായി നല്ല ബന്ധം തന്നെ ഉണ്ടായിരുന്നു. ആശയപ്രശ്നം ഒന്നും വ്യക്തി ബന്ധത്തിൽ നിഴലിച്ചിരുന്നില്ല.
ഞാൻ ഒരിക്കൽ ഉസ്താദിനെ കണ്ട്ഒരുകാര്യം വിശദീകരിച്ചു. അത് Sio അന്ന് നെറ്റ് വർക്കുമാർക്കറ്റ്റിംഗിന്റെ ചതിക്കുഴികൾക്കെതിരെ നടത്തിയ ക്യാമ്പയിൻസന്ദേശം ആയിരുന്നു. പിറ്റത്തെ വെള്ളിയാഴ്ച ജുമുഅക്ക് മുൻപ് നടത്തുന്ന മലയാളം പ്രസംഗത്തിൽ ഉസ്താദ് അത് ഗൗരവമായി അവതരിപ്പിച്ചു. അതുഞാൻ വാർത്തയായി മാധ്യമത്തിൽ നൽകി.
ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ട് . ഉസ്താദിന്റെ മകന്റെ ഒരു ബിൽഡിങ്ങിൽ 'ചിശ്ത്തി ബിൽഡിങ് ' എന്നെഴുതാനും പോയിരുന്നു.
പക്ഷെ ഉമ്മർകുട്ടിക്കാന്റെ കാലവും ഉസ്താദിന്റ കാലവും ഒരുമ്മിച്ചാണ് തീർന്നത്. പുതിയ കമ്മറ്റി വന്നു പിറ്റേന്ന് ഉസ്താദ് യാത്ര പറയാൻ വന്നില്ല. അദ്ദേഹം പോയി. കുറെ കാലത്തിനുശേഷം ഞാൻ അന്വേഷിച്ചപ്പോൾ അദ്ദേഹം ഈ ലോകത്തുനിന്നും പോയിരുന്നു. ഹദീസ് നിദാന ശാസ്ത്രത്തിൽ നല്ല അവഗാഹമുള്ള പണ്ഡിതനായിരുന്നു.അദ്ദേഹത്തിന്റെ ഖബറിടം അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ