മുരളിയേട്ടൻ മതേതരനായ നേതാവ്അടിയന്തിരസ്ഥ കാലത്ത് പാർട്ടിയിൽ ഉദിച്ചു ഉയർന്ന് വന്ന ആളാണ് മുരളിയേട്ടൻ.കരുണാകരുനുമായി അടുത്ത ബന്ധംസ്ഥാപിച്ചു.പിന്നീട് വള്ളത്തോൾ നഗർ മണ്ഡലത്തിലെ ടോപ്പ് ലീഡർ ആയിമാറി.പിന്നീടാണ് വള്ളത്തോൾ നഗറിൽ പാർട്ടിയിൽ പാർലിമെന്ററി സ്ഥാനത്ത് തലമുറ മാറ്റം നടക്കുന്നത്.ആ തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്തുന്നത് വിവാദവുമായിട്ടാണ്. പങ്ങാവ് ശിവക്ഷേത്രത്തിന്റെ ഊട്ടുപുര വിഷയം മുമ്പ് ചെറുതുരുത്തിയിൽ പാലത്തിന് സമീപം ഇന്ന് വഴിയോര വിശ്രമ കേന്ദ്രം ('കിസ്മിസ് ' )നിൽക്കുന്ന സ്ഥലത്തും, ഇപ്പോൾ പങ്ങാവ് ശിവക്ഷേത്രത്തിന്റെ ഊട്ടുപുര നിൽക്കുന്ന സ്ഥലത്തുമായി മുരളിയേട്ടൻ നേതൃത്വം കൊടുക്കുന്ന സഹകരണ സംഘത്തിന്റെ ആശുപത്രി ഉണ്ടായിരുന്നു. *സഹകരണ ആശുപത്രി*(എന്നെ ഒരിക്കൽ കാറ്ആക്സിഡന്റിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്; Dr. ഷറഫുദീൻ ചികിൽസിച്ചിരുന്ന കാലത്താണ് )ഊട്ടുപുര കയ്യേറി സ്ഥാപിച്ചതാണ് ആശുപത്രി എന്ന വിഷയം സംഘപരിവാർ ഏറ്റെടുക്കുകയും വിശ്വാസികളിൽ വലിയ സ്വാധീനം ഉണ്ടാക്കുകയും ചെയ്തു. സംഘപരിവാറിന്റെ കുമ്മനം അടക്കമുള്ള അന്നത്തെ സംസ്ഥാന നേതാക്കൾ ഏറ്റെടുത്ത വിഷയം ആയിരുന്നു അത്. അത് ചൂടുപിടിക്കുകയും കോൺഗ്രസ്സിൽതന്നെ അടിയൊഴുക്കകൾ ഉണ്ടാവുകയും ചെയ്ത കാലത്ത് സംഘ പരിവാറുമായി ഒത്ത്തീർപ്പ് ചെയ്യാതെ തെരെഞ്ഞെടുപ്പിൽ പൊരുതാൻ തീരുമാനിച്ച നേതാവാണ് അദേഹം.അത് അദ്ദേഹത്തിന്റെ പാർലിമെന്ററി ശ്രമത്തിന് എക്കാലത്തേക്കുമുള്ള തടയിട്ടു. ആ തീരുമാനം കൊണ്ട് അദ്ദേഹത്തിന് മാത്രമല്ല പാർട്ടിക്കും ഉണ്ടാക്കിയ പരിക്ക് ചരിത്രപരമാണ്. അതിന്റെ ആനുകൂല്യം കിട്ടിയ പ്രതിപക്ഷം ആദ്യമായി വള്ളത്തോൾ നഗറിൽ അധികാരത്തിൽ വന്നു. പിന്നെ ഇത് വരെ ഭരണം വിട്ടു കൊടുത്തിട്ടില്ല.അത് കൊണ്ട്മാത്രമല്ല അദേഹം മതേതരനായ നേതാവാണ് എന്ന് ഞാൻ പറഞ്ഞത്. ഒരു പാട് കാരണങ്ങൾഉണ്ട്. പക്ഷെ അത് കൂടിയാണ്.കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പു കാലത്തും UDF ന്റെ അവസാന വാക്ക് അദ്ദേഹമായിരുന്നു. അന്ന് അദേഹവുമായി ഏറെ നേരം സംസാരിച്ചിട്ടുണ്ട് അവശത ക്കിടയിലും.ചെറുതുരുത്തിയെ സംബന്ധിച്ചും കോൺഗ്രസ്സ് പാർട്ടിയെ സംബന്ധിച്ചും ഒരു കാലഘട്ടം അവസാനിക്കുകയാണ്. അദ്ദേഹത്തിന്റെ നഷ്ടത്തിൽ ദുഖിക്കുന്ന കുടുംബത്തിന്റെയും ബന്ധുമിത്രാദിതികളുടെയും ദുഖത്തിൽ പങ്കുചേരുന്നു.പ്രാർത്ഥനകൾ
2025 ജൂൺ 14, ശനിയാഴ്‌ച
അനുസ്മരണം 8
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ