അസ്റാഈലും അയാളും
ചുറ്റിലും നടക്കുന്നത് അയാൾക്ക് അവ്യക്തം.
ഒരാൾ മാത്രം അടുത്ത് വന്ന് ചിരിച്ചു ചോദിച്ചു.
"പോവുകയല്ലേ...?"
സമയമായത് അയാൾ തിരിച്ചറിഞ്ഞു.
വന്നയാൾ ഒന്നുടെ പറഞ്ഞു.
" ഏറിയാൽ കുറച്ച്‌നേരം കൂടി ബാക്കി, ആംബുലൻസ് ആശുപത്രി പടി എത്തുന്നത് വരെ".
ആംബുലൻസ് ഓടിക്കൊണ്ടിരുന്നപ്പോൾ അതിൽ അയാൾ മാത്രം.
" സമയം കഴിഞ്ഞു അല്ലേ....?"
അദ്ദേഹം ചോദിച്ചു.
"കുറച്ച് നേരം മാത്രം"
അയാൾ മറുപടി പറഞ്ഞു.
അല്ലങ്കിലും അയാളുടെ സമയങ്ങൾ എല്ലാം വെറുതെ പാഴായിപ്പോയിരുന്നു.
"എന്താ ആലോചിക്കുന്നത്"...?
"ഒന്നുമില്ല പോയ സമയത്തെ കുറിച്ച് മാത്രം. "
ആ കടയും അയാളും വല്ലപ്പോഴും വരുന്ന ആവശ്യക്കാരും.
പിന്നെ കൂറെ നിശബ്ദതകളും ഉറക്കങ്ങളും..
അതിൽ നീണ്ട കാലംകഴിഞ്ഞു പോയി.
യാത്രകൾ, അത് പോയിട്ടേയില്ലയെന്ന് വേണമെങ്കിൽ പറയാം.
കാഴ്ച്ചകൾ എല്ലാം മൊബൈലിന്റെ മിനി സ്ക്രീനിൽ നിന്ന് മാത്രം.
അല്ലെങ്കിൽ അയാൾ അതിലൂടെയാണ് ലോകം കണ്ടത്
കുറെ സമയങ്ങൾ അതിൽ അയാൾ ചിലവഴിച്ചു.
"എന്തേ മുന്നോട്ട് പോയില്ല"
അദ്ദേഹം ചോദിച്ചു.
"റിസ്ക് എടുക്കാനുളള പേടി മടി"
അയാൾ പറഞ്ഞു.
ഉം
' സമയം കഴിയാറായി '
അവളെ കാത്തിരിക്കുന്നുണ്ടോ ?
"ഇല്ലാ....
അവൾ യാത്രയിലാണ്.
അവളുടെ യാത്ര അവൾ എടുത്ത റിസ്ക് ആണ്.
അത് കൊണ്ടത് വിജയവുമാണ്.
അതുമായവൾ മുന്നോട് പോകട്ടെ,
വിജയിക്കട്ടെ,
പ്രാർത്ഥിക്കുന്നു.
"ശരി.
ഞാൻ വരാം
സമയം കഴിഞ്ഞില്ലേ ...?"
നമുക്ക് പോകാം
ഷക്കീർ ചെറുതുരുത്തി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ