അതും ഒരുപെണ്ണും ആണും തമ്മിൽ ഒപ്പം കഴിയുമ്പോൾ
'ഇടക്ക് ഒന്ന് പിണങ്ങില്ലെ രണ്ടാളും.'
ഷഹറസാദ്
ഷഹരിയാൻ ചക്രവർത്തിയോട്
ആയിരത്തൊന്ന് രാവുകളിൽ കഥ പറഞ്ഞുഎന്നത് ചുമ്മാതാണെന്ന്
ഉറപ്പിക്കാൻ അയാൾക്കിപ്പോൾ
ഈ കരണംകൂടിയായി
വീട്ടിൽ നിന്ന് യാത്ര പോയിട്ടവൾ എല്ലാ ദിവസവും വിളിക്കുമ്പോൾ പറയും
എല്ലാം വന്നിട്ട് വിശദമായി പറയാം
ഫോണിൽ ചാർജ്ജ് കുറവാണ്. പഠിക്കാനുമുണ്ട്. ഇലട്രിസിറ്റി ആകെ മൂന്ന് മണിക്കൂർ കൂടിയാൽ വന്നാലായി
എന്ന്...
അയാൾ സമ്മതിക്കും.
എന്നിട്ടവൾ പറയും ഇനിയുള്ള രാത്രികളിൽ നമ്മൾ വിട്ടുനിന്ന കാലത്തെ കഥകൾ പറഞ്ഞുറങ്ങുമെന്ന്.
തടാകവും മഞ്ഞും മലകളും വീഡിയോ കോളിലൂടെ അവൾ കാണിക്കുമ്പോൾ
പറയും...."പറയാൻ എറെയുണ്ട്".
'ഇവിടുത്തെ ഭക്ഷണവിശേഷങ്ങൾ
എല്ലാം ഞാൻ വന്നിട്ട് പറയാമെന്ന് '.
അവിടുത്തെ സുന്ദരികളെ പറ്റി ചേദിക്കുമ്പോൾ അവൾ ദേഷ്യപ്പെടും
' എന്നെക്കാൾ സുന്ദരികൾ ഈ നാട്ടിലില്ലെന്ന്
എന്ന് അവൾ പറയും '
കാണാത്ത നാടിനെ
നാട്ടുകാരെ എല്ലാറ്റിനെ കുറിച്ചും
അവൾ തിരിച്ചെത്തിയാൽ പറയും എന്ന് അയാളും
കരുതി.
ആകാത്തിരിപ്പ് കഥകൾ വേണ്ടിയാണെന്ന് അയാൾ മനസ്സിൽ ഓർത്തു.
അവൾ തിരിച്ചു വന്ന രാത്രിയിൽ
ആവേശത്തോടെ കഥകൾപറയാൻ ആരംഭിച്ചു.
കേൾക്കാൻ അയാളും ഇരുന്നു.
നേരം ഏറെയായപ്പോൾ അവർ കഥ പറഞ്ഞുറങ്ങി
പിറ്റേന്ന് രാത്രി അയാൾ കഥകൾ പ്രതീക്ഷിച്ചിരുന്നു.
പക്ഷെ അവൾ പറഞ്ഞു.
"ഇനി എന്ത് കഥ...?
അതെല്ലാം ഇന്നലെ പറഞ്ഞില്ലേ" !
നാളെ നേരത്തെ ഉണരണം
ജോലിക്ക് പോണ്ടതാണ് നിങ്ങൾ ഉറങ്ങുന്നുണ്ടോ...?
ഞാൻ കിടന്നു.
അപ്പോൾ അയാൾ
ഉറപ്പിച്ചു.
ആയിരത്തിഒന്ന് രാവുകളിൾ കഥ പറയാൻ ആർക്കും ആകില്ല
കേട്ടിരിരിക്കാൻ
ദുനിയാസാദ് ഉണ്ടായാലും
ഷഹറസാദിനെ കൊണ്ട് കഥ പറയാൻ ആകില്ലെന്ന്.
ജീവൻ പോകുമെന്ന് വന്നാലും ഒരു ത്തിയും ഇത്രദിവസം കഥ പറയില്ല.
ആയിരൊത്ത് രാവുകളിൽ
കഥപറഞ്ഞുവെന്നത് രാത്രിയിൽ പ്രിയതമയുടെ കഥകേൾക്കാൻ കൊതിച്ച എഴുത്തുകാരന്റെ ഭാവനമാത്രമാണ്
ശുഭം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ