ആ പുസ്തകങ്ങൾ
എന്റെ കയ്യിൽ ഇപ്പോഴും ഇരിക്കുന്നു......
അറിഞ്ഞിടത്തോളം രാഘവൻ മാസ്റ്റർ Rssന്റെയും.
ഇവർ രണ്ട് പേരുമുളളബന്ധം വളരെ ശക്തമായിരുന്നു. അത്
ആദർശ സംവാദത്തിന്റെ തുമായിരുന്നു.
അബ്ദുറഹിമാൻ സാഹിബ് ഇസ്‌ലാമിക പുസ്തകങ്ങളുമായി രാഘവൻമാഷെ നിരന്തരം കാണും സംസാരിക്കും. സാഹിബ് കിടപ്പിലാവുന്ന കാലത്തോളം അത് തുടർന്നു. അബ്ദുറഹിമാൻ സാഹിബ് ചെറുതുരുത്തി ജുമുഅത്ത് പള്ളിക്ക് സമീപം അദ്ദേഹത്തിന്റെ സ്വന്തം കെട്ടിടത്തിൽ തുടങ്ങിയ ഖുർആൻ സ്റ്റഡിസെന്ററിന്റെ ഉദ്ഘാടനത്തിന് രാഘവൻമാഷ് പ്രത്യേക ക്ഷണിതാവ് ആയിരുന്നു. അന്ന് പരിപാടി ഉദ്ഘാടനം ചെയ്തത് ജമാഅത്തെ ഇസ്ലാമി ശൂറ മെമ്പർ ആയിരുന്ന മർഹും പി.കെ. റഹീം സാഹിബ് ആയിരുന്നു. അന്ന് ഇന്ദുചൂഢൻ സാറും ആ പരിപാടിയിൽ പങ്കെടുത്തത് ഓർക്കുന്നു.
അബ്ദുറഹിമാൻ സാഹിബ് കിടപ്പിലായപ്പോൾ ചില ഇസ്ലാമിക പുസ്തകങ്ങൾ എത്തിക്കാനുള്ള ചുമതല ഷാലിമാർ ബഷീർക്കാക്കും എനിക്കുമായിരുന്നു. ബഷീർക്കയും ഞാനും ചോദിക്കും
ഈ പുസ്തകം എന്തിന് കൊടുക്കുന്നു...?
ഞങ്ങളോട് അബ്ദുറാൻ സാഹിബ് പറയും. "സന്ദേശം എത്തിക്കുക എന്ന പണി മാത്രമേ നമുക്കുള്ളൂ എന്ന്.'
അങ്ങനെ അബ്ദുറഹ്മാൻ സാഹിബ് കിടപ്പിലായി അവസാന നാളുകളിൽ ഒന്ന് രണ്ട് ഇസ്ലാമിക പുസ്തകങ്ങൾ രാഘവൻ മാസ്റ്റർക്ക് കൊടുക്കാൻ വേണ്ടി എന്നെ ഏൽപ്പിച്ചു. കോവിഡ് കാലമാണ് ആ സമയത്ത് രാഘവൻ മാസ്റ്ററും അസുഖബാധിതനായിരുന്നു. പിന്നീട് അദ്ദേഹത്തിന് അത് നൽകാനും കഴിഞ്ഞില്ല.
വ്യത്യസ്ത ധ്രുവങ്ങളിൽ ആയിട്ടും ആശയ സംവാദവും ഒപ്പം സൗഹൃദവും നില നിർത്താൻ അവർക്കായി എന്നത് പുതിയ തലമുറക്ക് പാഠമാകേണ്ടതാണ്. ഇപ്പോൾ രാഘവൻ മാസ്റ്ററും വിട പറഞ്ഞിരിക്കുകയാണ്. കുറെ മുമ്പ്തന്നെ അദ്ദേഹം സംഘടനാ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും സാംസ്കാരിക ഇടങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുകയും ചെയ്തു. അദ്ദേഹം ചെറുതുരുത്തിയുടെ സാംസ്കാരിക മതമണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമാണ്. എല്ലാവരും അദ്ദേഹത്തെ ബഹുമാനത്തോടുകൂടിയാണ് സമീപിച്ചിരുന്നത്. എല്ലാ മുസ്ലിം മതസംഘടനകളുമായി അദ്ദേഹത്തിന് നല്ല ബന്ധങ്ങൾ ഉണ്ടായിരുന്നു.
അദ്ദേഹത്തിന്റെ മരണത്തിൽ സങ്കടപ്പെടുന്ന ദുഃഖിക്കുന്ന ബന്ധുമിത്രാദികളോടൊപ്പം ഞാൻ പങ്കുചേരുകയാണ്.......... .
എന്റെ ദുഃഖം അബ്ദു റഹിമാൻസാഹിബ് അന്ന് ഏൽപ്പിച്ച പുസ്തകങ്ങൾ കൊടുക്കാൻ കഴിഞ്ഞില്ലല്ലോ എന്നാണ്........ ഇപ്പോഴും അതെന്റെ കയ്യിൽ ഭദ്രമായിരിക്കുന്നു.....
ആദരാഞ്ജലികൾ
ഷക്കീർ ചെറുതുരുത്തി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ