വീരാക്കായിയുടെ ആ ട്രെൻക് പെട്ടിയിൽ എല്ലാം ഭദ്രമായിരുന്നു
നിങ്ങളെന്താ ചരിത്രം എഴുതുകയാണോ..? "അല്ലെ അല്ല "
"പിന്നെ '
ഓർമ്മകൾ ഒന്ന് ഇറക്കി വെക്കുകയാണ്.
കുറേ ഓർമ്മകൾ..!
'വീരാക്കായ് ' ഇന്നും ഓർമയിൽ നിറഞ്ഞു നിൽക്കുന്നു.
തൂവെള്ള ഡബിൾ മുണ്ടെടുത്ത് നല്ല പരാഗൻ ചെരുപ്പിട്ട്, കയ്യിൽ ഒരു സിഗരറ്റുമായി ആ ബെഞ്ചിൽ മൂപ്പർ വന്നിരിക്കും. വല്ല്യപ്പാന്റെ കടയുടെ ബെഞ്ചിൽ. പിന്നെ ബസ്സിൽ കയറി എങ്ങോ പോകും.
കയ്യിൽ മിക്കവാറും പേപ്പർ കെട്ടുകൾ കാണാം. അതിൽ സ്ഥലങ്ങളുടെ ആധാ രങ്ങളും. വ്യവഹാരങ്ങളുടെയല്ലാം കടലസുകൾ കാണാം .
അന്ന് ഇന്നത്തെ പോലെ ഷൊർന്നൂരിൽ നിന്നും തൃശൂരിലേക്ക് മിനുട്ടുകൾ കൂടുമ്പോൾ ബസ്സുകളില്ല. മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ. പാലം കടന്ന് താരുഡോക്ടറുടെ ആശുപത്രിക്ക് മുന്നിലെകയറ്റത്തിൽ , കാത്തിരിക്കുന്നവർക്ക് മുന്നിൽ ബസ്സ് പ്രത്യക്ഷപ്പെടും. പിന്നെ വന്ന ഭാഗത്തെ റോഡിനെ പുകതുപ്പി മറച്ച് പതിയെ ബസ്സുവരും.
ആ ബസ്സിൽ കയറി മിക്കവാറും മൂപ്പർ വടക്കാഞ്ചേരിക്ക് പോകും.
ഒരു 'മേനോൻ' വക്കീലിന്റെ കാര്യം, അദ്ദേഹത്തിന്റെ സംസാരത്തിൽ ഇടക്ക് ഇടക്ക് വരും.
വല്ലിപ്പ ചോദിക്കും
"ഇന്നെങ്ടാ വീരാനെ "
" മനോനനൊന്ന് കാണണണം "
മൂപ്പർ പറയും
ഇലക്ട്രിഷൻ ആയിരുന്നു അദ്ദേഹം. മൈക്ക് സെറ്റ് കടനടത്തിയിരുന്നു. എൻ്റെ രണ്ടു അമ്മാമൻമാരുടേയും ആശാനുമാണ്. എങ്കിലും ബഷീർമാമ വീരാക്കായിയിൽനിന്ന് സിഗരറ്റും തിയ്യും വാങ്ങും.'വീരാക്കായി' ചിരിയോടെ വലിപ്പാനെ നോക്കും?
ഞാൻ കാണുന്നകാലത്ത് മൈക് സെറ്റ് കടയുണ്ടായിരുന്നില്ല.പക്ഷെ മില്ല് മുഹമ്മദ്‌ക്കാന്റെ ബിൽഡിങ്ങിൽ ഉണ്ടായിരുന്ന കട ഞാൻ നന്നേ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട്.
വല്ലിപ്പ എന്നോട് പറയും.
"നമ്മളിരിക്കുന്ന സ്ഥലം 'വീരാക്കായിയിൽ 'നിന്ന് വാങ്ങിയതാ."
അത് കേട്ടാൽ വല്ലിമ്മ
പിറുപിറുക്കും "എൻ്റെ തറവാടെല്ലാം വിറ്റ് തൊലച്ച് ഈ നരകകുണ്ടീലാ വന്നാപെട്ടത് "
ബാക്കി വല്ലിമ്മ മൂളും പുറത്ത് പറയില്ല. വല്ലിപ്പ ചിരിക്കും. "ബാക്കികൂടി പറയ് "
വല്ലിമ്മമിണ്ടില്ല
ഞാൻ താമസിച്ചിരുന്നവീടിനു മുന്നിലാണ് ചെറുതുരുത്തി മഹല്ല് പള്ളി.
മുൻപ് അവിടെ മാർക്കറ്റയിരുന്നുവെത്രെ!.
പറഞ്ഞുകേട്ട അറിവാണ്.
ഒരു എച് ആകൃതിയിൽ ആയിരുന്നു ലൈൻ കെട്ടിടങ്ങൾ. കുറെ വീട്ടുകാരും അവിടെ താമസിച്ചിരുന്നു. ഇതെല്ലാം
വീരാക്കായിയുടെ വാപ്പ 'വാച്ചുമാൻ അയ്മദ്ക്കാന്റെ' സ്ഥലങ്ങളായിരുന്നുവെത്ര!. ഇപ്പോൾ നിൽക്കുന്ന പള്ളിക്ക് അവരാണെത്രെ! സ്ഥലം കൊടുത്തത്. (അവർക്ക് അല്ലാഹു അതിനുള്ള പ്രതിഫലം നൽകട്ടെ.. ആമീൻ )
അതുകൊണ്ട് കൂടിയാണ് ആ ട്രെൻക് പെട്ടിയിൽ ആ രേഖ കണ്ടെത്താനായത്.
ആ കഥ കൂടി
പള്ളികമ്മറ്റി ഇപ്പോഴത്തെ താഴെ ത്തെ മദ്റസ പണിയുന്നതിനിടയിൽ വലിയൊരു പ്രശ്നത്തിൽ പെട്ടു. ചില പേപ്പറുകൾ ആവശ്യമായി വന്നു അപ്പോഴാണ് ആ അന്വേഷണം ഒടുവിൽ 'വീരാക്കായിടെ' ആ ട്രെൻക് പെട്ടിയിൽ എത്തുന്നത്.
മകൻ ഒരുപെട്ടി അവർക്കുമുന്നിൽ കൊണ്ടുവന്നു. ഇത് വാപ്പ ബാക്കിയാക്കിയ ഏക മുതലാണ്. എനിക്ക് വായിക്കാൻ പിടിയില്ല. നിങ്ങൾക്കുവേണ്ട പേപ്പർ ഉണ്ടെങ്കിൽ എടുക്കാം ആപേപ്പറുകൾ എല്ലാം മകൻ കാത്തു സൂക്ഷിച്ച ആപെട്ടിയിൽ ഏതൊക്കയോ! ആധാരങ്ങൾക്കും അടിയാധാരങ്ങൾക്കുമിടയിൽ ഭദ്രമായിരുന്നു!.
പള്ളി കൈത്താനക്കാരൻ ആയില്ലെങ്കിലും,അദ്ദേഹം അതിന്റെ സൂക്ഷിപ്പുകാരനായിരുന്നു. മരിക്കും വരെ കമ്മറ്റിയിൽ അദ്ദേഹം തുടർന്നു എന്നാണ് ഓർമ്മ .
ഓർമകളൊന്നും അവസാനിക്കുന്നില്ല.
ഓർമ്മകൾ മരിക്കില്ല എന്നതാണ് കവി വചനം
നിലക്കാത്ത ഓളങ്ങൾ പോലെ..................................................
ഷക്കീർ ചെറുതുരുത്തി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ