2025 ജൂൺ 14, ശനിയാഴ്‌ച

സദാചാരചിന്ത എപ്പോഴും നല്ലതല്ല 😂😂 ( ഒരു സംഭവ കഥ)

 സദാചാരചിന്ത എപ്പോഴും നല്ലതല്ല

😂😂
( ഒരു സംഭവ കഥ)
വണ്ടി തുവൂർ റെയിൽവേ സ്റ്റേഷനിൽ കൃത്യസമയത്ത് തന്നെ എത്തി.
അത്യാവശ്യ നല്ല തിരക്കുണ്ട്.
ഒരു വിധം വണ്ടിയിൽ കയറി.
സീറ്റ് കിട്ടാനായി ചുറ്റും നോക്കി.
നോ രക്ഷ,....
പക്ഷെ,
ഒരു ഗ്യാപ്പ് കണ്ടെത്തി അതിൽ തിത്തിക്കിരിരക്കി ഇരുന്നു.
വണ്ടി സൈറൺ മുഴക്കി.
വാതിൽ പടിയിൽയിൽ നിന്ന് ആളുകൾ ഉള്ളിലേക്കാഞ്ഞു.
വണ്ടി കുതിച്ചു പാഞ്ഞു.
അങ്ങാടിപ്പുറം എത്തിയപ്പോൾ കുറെയാളുകൾ ഇറങ്ങി.
സീറ്റ് കുറച്ചു കാലിയായി.
എന്റെ സമീപത്ത് അപ്പോൾ ഒരാൾ വന്നിരുന്നു;
ഒരു ഫോണുമായി.
ആരെയോ അയാൾ വിളിച്ചുകൊണ്ടിരുന്നു.
പരിസരം അയാൾ മറന്നിരിക്കുന്നു എന്ന് എനിക്ക് തോന്നി.കാരണം ആ ഫോൺ കോൾ ആർക്കാണെന്ന് ആ വിളി കേട്ട്കഴിഞ്ഞാൽ വ്യക്തമാണ്.
അയാൾ പറഞ്ഞു
" നീ എന്തിനാ വെറുതെ പേടിക്കുന്നേ....
ഇത് ഇന്നലെയും ഇന്നും തുടങ്ങിയതാണോ:....?"
"അയാൾക്ക് അറിയാമല്ലോ....! "
"എന്നാണ് മൂപ്പർ വരുക. "
"നിന്നെ അയാൾ തീരെ പരിഗണിക്കുന്നില്ല. "
"അല്ലെങ്കിൽ മൂന്നു കൊല്ലമായില്ലേ ഗൾഫിൽ പോയിട്ട്".
"ഒരു സ്ത്രീക്ക് വേണ്ടത് അംഗീകാരമാണ്.
അവൾ പറയുന്നതു കൂടി ഭർത്താവ് പരിഗണിക്കണം. "
"അദ്ദേഹം നല്ല ഉയരവും വണ്ണവും ഒക്കെഉള്ള ആളല്ലേ... അവിടെ വെറുതെ നിൽക്കാതെ ഇവിടെവന്ന് വല്ല സെക്യൂരിറ്റി പണി ചെയ്യാൻ പറ "
ആ സംഭാഷണം തുടരുന്നുണ്ട്.
അത് കേട്ടാൽ അറിയാം ഒരു ഗൾഫുകാരന്റെ ഭാര്യയാണ് അപ്പുറത്തെന്ന്.
സംഭാഷണം മുറുകുമ്പോൾ
എന്റെ മനസ്സിലെ സദാചാരവാദി ഉണർന്നു.
എന്റെ മനസ്സ് പറഞ്ഞു.
എന്നാലും ഒരു കുടുംബമാണ് അയാൾ തകർക്കുന്നത്.
എന്തൊരു കഷ്ടം!
ആ പെണ്ണിന് ബോധം വേണം.
ഭർത്താവ്
കുറേക്കാലമായിട്ട് വരാതിരിക്കുന്നത്
വല്ല സാമ്പത്തിക ബാധ്യതയും വന്നിട്ടുണ്ടാകും.
ഒരു ഭാര്യ അത് മനസ്സിലാക്കേണ്ടേ .....
ഇങ്ങനെയുമുണ്ട് നാട്ടിൽ പെണ്ണുങ്ങൾ.
അയാളുടെ സംഭാഷണങ്ങൾ മുഴുവനും എനിക്ക് ഇവിടെ രേഖപ്പെടുത്താൻ ആവില്ല.
അതെനിക്ക് കേട്ടിരിക്കാനും ആയില്ല.
ഞാൻ എണീറ്റു അയാളെ ഒന്ന് നോക്കി
അഞ്ചടി പോലും ഉയരമില്ല ഒരു മെലിഞ്ഞ ശരീരം. സത്യത്തിൽ വിരൂപൻ.🫢
ഈ പെണ്ണ് അയാളെ കണ്ടിട്ടുണ്ടോ..?🤔
കണ്ടാൽ അവസാനിക്കും ഈ ബന്ധം.🫤
സഹിക്കവയ്യാതെ അയാളോട് പ്രതികരിക്കാൻ തന്നെ തീരുമാനിച്ചു😡. ഒരു കുടുംബം രക്ഷപ്പെടുമല്ലോ എന്നതായിരുന്നു എന്റെ ചിന്ത. അപ്പോഴേക്കും വണ്ടി ഷൊർണൂരിൽ എത്തി
ഇറങ്ങാൻ നേരത്ത്
അയാളാ ഫോൺ കോൾ അവസാനിപ്പിച്ചു. "പറ്റില്ലെങ്കിൽ ഇങ്ങോട്ട് പോര്"
എന്ന സംഭാഷണത്തോടെ.
അയാൾ ഫോൺകോൾ അവസാനിപ്പിക്കുന്നതിന് മുമ്പ്.
എന്തെങ്കിലും ഞാൻ പറയാൻ തുനിയുന്നതിന് മുമ്പ്
ഞാൻ ആ ഫോണിലേക്ക് ഒന്ന് നോക്കി. ഫോണിൽ വെളിച്ചം ഉണ്ടായിരുന്നില്ല. 😂😂😂
എന്നുപറഞ്ഞാൽ ഫോണിൽചാർജ് ഉണ്ടായിരുന്നില്ല.😂😂
പക്ഷെ അയാൾ വീണ്ടും
അവളോട് സംസാരിച്ചു കൊണ്ടിരുന്നു.😂😂😂
ഞാൻ നെഞ്ചത്ത് കൈവെച്ചു.😂😂😂 ഭാഗ്യം ഒന്നും പറയാതിരുന്നത്😂😂😂
ഷക്കീർ ചെറുതുരുത്തി

അഭിപ്രായങ്ങളൊന്നുമില്ല: